ഐപിഎലിന്റെ ഭാഗമായ വനിതാ പ്രീമിയര്‍ ലീഗിൽ ഇന്ന് കലാശപ്പോരാട്ടം. രണ്ടാം സീസണിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തിൽ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.
സ്മൃതി മന്ദാന നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സും മെഗ് ലാനിങ് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിന് നഷ്ടമായ കിരീടം സ്വന്തമാക്കുന്നതിനുള്ള രണ്ടാമൂഴമാണ് ഇത്തവണത്തെ ഫൈനല്‍. ബാംഗ്ലൂർ ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്.
ആദ്യ സീസണിലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയം വഴങ്ങേണ്ടി വന്ന ക്യാപിറ്റല്‍സ് ഇത്തവണ പ്രാഥമിക റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നേരിട്ട് കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരുമായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ആര്‍സിബി എത്തുന്നത്.
എലിമിനേറ്ററില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ബാംഗ്ലൂര്‍ മറികടന്നത് അഞ്ച് റണ്ണിന്. എല്ലിസ് പെറിയുടെ ഓള്‍റൗണ്ട് കരുത്തും സ്മൃതി മന്ദാനയുടെ ബാറ്റിഗ് മികവും നിര്‍ണായകം. ഡല്‍ഹിയുടെ മിന്നു മണിയും ബാംഗ്ലൂരിന്റെ ആശ ശോഭനയുമാണ് ഫൈനലിലെ മലയാളി സാന്നിധ്യം.
സെമി ഫൈനലിൽ മലയാളി താരം ആശാ ശോഭനയുടെ അവസാന ഓവര്‍ കളി ബാംഗ്ലൂരിന് സർപ്രൈസ് ജയം സമ്മാനിച്ചിരുന്നു. നേര്‍ക്കുനേര്‍ കണക്കില്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ ആധിപത്യം. നേരിട്ട നാല് കളിയിലും ബാംഗ്ലൂരിനെ തോല്‍പിച്ചു. ഫൈനലില്‍ സ്പിന്നര്‍മാരുടെ മികവാകും ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവുക.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം