ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനേഴാം പതിപ്പിൻ്റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ നാളെ മുതൽ വിൽപ്പനയ്‌ക്കെത്തും. ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റാണ് മാർച്ച് 18ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ പേടിഎം ഇൻസൈഡറിൽ വിൽപ്പന ആരംഭിക്കുക. മാർച്ച് 22ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് സിഎസ്‌കെയും ആർസിബിയും തമ്മിലുള്ള ഉദ്ഘാടന മത്സരം.
ഓൺലൈനായി ബുക്ക് ചെയ്യുന്ന ആരാധകർക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ഇ-ടിക്കറ്റുകളാണ് അനുവദിക്കുക. ഇവർ ഒറിജിനൽ ടിക്കറ്റ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകേണ്ടതില്ല. നിലവിലെ ചാമ്പ്യൻമാരായ സിഎസ്‌കെ ധോണിക്ക് കീഴിൽ തങ്ങളുടെ ഷെൽഫിലേക്ക് ഒരു കിരീടം കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ്. മറുവശത്ത് ഫാഫ് ഡുപ്ലെസിസിന് കീഴിലുള്ള ആർസിബി സീസണിന് വിജയത്തുടക്കം ലഭിക്കാനാണ് നോക്കുന്നത്.
The wait is over 🥳
𝙎𝘾𝙃𝙀𝘿𝙐𝙇𝙀 for the first 2⃣1⃣ matches of #TATAIPL 2024 is out!
Which fixture are you looking forward to the most 🤔 pic.twitter.com/HFIyVUZFbo
— IndianPremierLeague (@IPL) February 22, 2024
മത്സരം എപ്പോൾ, എവിടെ കാണാം?
മത്സരത്തിലെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിനാണ് ലഭിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം കാണാനാകും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം ലൈവായി കാണാം. ഉദ്ഘാടന ദിവസം രാത്രി 8 മണിക്കും, തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.30നും രാത്രി 7.30നും ആണ് മത്സരങ്ങൾ ലൈവായി കാണാനാകുക. ടോസ് 3 മണിക്കും 7 മണിക്കും ഇടും.
ലോക്സഭ തിരഞ്ഞെടുപ്പ് ഐപിഎല്ലിനെ ബാധിക്കുമോ?
പൊതുതിരഞ്ഞെടുപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന എഡിഷൻ പൂർണമായും രാജ്യത്ത് നടക്കും. ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 4 നാണ് വോട്ടെണ്ണൽ. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിസിസിഐ സമാനമായ സാഹചര്യം നേരിട്ടിരുന്നുവെങ്കിലും ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തിയിരുന്നു.
ഐപിഎൽ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് സ്ഥിരീകരിച്ചത്. “മുഴുവൻ ഐപിഎൽ മത്സരങ്ങളും ഇന്ത്യയിൽ വച്ച് മാത്രമെ നടക്കൂ. ബിസിസിഐ മുഴുവൻ ഷെഡ്യൂളും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അത് ഉടനെ പരസ്യമാക്കും, ” ജയ് ഷാ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
“രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് മുൻകാലങ്ങളിലേത് പോലെ സർക്കാർ, സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും. 18-ാം ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ചത്തെ ഷെഡ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബോർഡ് അവലോകനം ചെയ്യുകയും പരിഹരിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് തീയതികൾ നോക്കി സീസണിൻ്റെ ശേഷിക്കുന്ന ഷെഡ്യൂൾ അന്തിമമാക്കാൻ ബിസിസിഐ പ്രാദേശിക മേധാവികളുമായി ചേർന്ന് പ്രവർത്തിക്കും,” ജയ് ഷാ പറഞ്ഞു.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം