വരാനിരിക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്ലി കളിക്കില്ലെന്ന വാർത്തകളോട് ആദ്യമായി പ്രതികരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. സൂപ്പര്‍താരം വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ രോഷാകുലരാക്കിയിരുന്നു. തുടർന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ സെലക്ടർമാരെ ചീത്തവിളിക്കാൻ തുടങ്ങിയത്. ചീഫ് സെലക്ടർ അജിത് അഗാർക്കറേയും ബിസിസിഐ സെക്രട്ടറി ജയ് ഷായേയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം കോഹ്ലി തീര്‍ച്ചയായും ഉണ്ടാകണമെന്ന നിലപാടെടുത്തിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ. ഇന്ത്യന്‍ നായകന് തന്റെ ആവശ്യം ബിസിസിഐയെ അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
നേരത്തെ കോഹ്ലിയുടെ ബാറ്റിങ് ശൈലി ടി20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്നാണ് ബിസിസിഐ വിലയിരുത്തിയത്. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം രോഹിത്തിനോട് ചോദിച്ചു. എന്ത് വിലകൊടുത്തും വിരാട് കോഹ്ലിയെ ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് രോഹിത് മറുപടി പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദാണ് ഇക്കാര്യം ആദ്യമായി സമൂഹമാധ്യങ്ങളില്‍ കുറിച്ചത്. “വിരാട് കോഹ്ലിയെ ഒഴിവാക്കാന്‍ ജയ് ഷായ്ക്ക് അവകാശമില്ല. അജിത്ത് അഗാര്‍ക്കറിന് ഒറ്റയ്ക്ക് ആ തീരുമാനം എടുക്കാന്‍ കഴിയില്ല. രോഹിത് ശര്‍മ്മ പറഞ്ഞതു പ്രകാരം കോഹ്ലി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും,” കീര്‍ത്തി ആസാദ് കുറിച്ചു.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം