ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഹൈ വോൾട്ടേജ് മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക. ഇതിനിടെ ഐപിഎല്‍ കരിയറില്‍ സുപ്രധാന നാഴികകല്ല് പിന്നിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി.
ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ ഫിഫ്റ്റികൾ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കിങ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. നിലവില്‍ കോഹ്‌ലിക്ക് 50 ഐപിഎല്‍ അര്‍ദ്ധ സെഞ്ചുറികളാണുള്ളത്. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലിയുള്ളത്.
ഇനിയൊരു ഫിഫ്റ്റി കൂടി അടിച്ചെടുത്താല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ഇന്ത്യന്‍ താരമെന്ന ബഹുമതിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തമാക്കാം. അതേസമയം ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ തികച്ച താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി. ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 61 ഫിഫ്റ്റികളാണ് വാര്‍ണറുടെ സമ്പാദ്യം.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം