2024 ഐപിഎൽ-ന് ഒരുങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. മാർച്ച് 22 മുതൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെയാണ് ടിമിനെ പ്രതിസന്ധിയിലാക്കി, ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി ടൂർണമെൻ്റിൽ നിന്ന് പുറത്തുപോകുന്നത്. ലുങ്കി എൻഗിഡിയ്ക്ക് പകരക്കാരനെയും ഡൽഹി പ്രഖ്യാപിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ജേക്ക് ഫ്രേസർ-മക്‌ഗുർക്കിനെയാണ് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിക്കുക. ഓസ്‌ട്രേലിയയ്‌ക്കായി രണ്ട് ഏകദിനങ്ങൾ കളിച്ചിട്ടുള്ള ജേക്ക് ഫ്രേസറെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ക്യാപിറ്റൽസിൽ സ്വന്തമാക്കുക.
🚨 NEWS 🚨@DelhiCapitals name all-rounder Jake Fraser-McGurk as replacement for Lungisani Ngidi. #TATAIPL
Details 🔽 https://t.co/Ibyayedpzb pic.twitter.com/IanrX2XbyK
— IndianPremierLeague (@IPL) March 15, 2024
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് ഇടത്തെ കണങ്കാലിനേറ്റ പിരക്കിനെ തുടർന്ന് എൻഗിഡി ടീമിൽ നിന്ന് പുറത്താകുന്നത്. ജനുവരി മുതൽ താരം ടീമിൽ കളിച്ചിട്ടില്ല. പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ നിന്നും എൻഗിഡ് പിൻമാറി.
എൻഗിഡിയുടെ പിന്മാറ്റം ഇരട്ടി പ്രഹരമാണ് ടീമിനേൽപ്പിക്കുക. വ്യക്തിപരമായ കാരണങ്ങളാൽ ഹാർഡ് ഹിറ്റിംഗ് ബാറ്റ്മാൻ ഹാരി ബ്രൂക്കും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. നാലു കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് താരത്തെ ഡൽഹി സ്വന്തമാക്കിയത്. ഇന്ത്യയിൽ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും ബ്രൂക്ക് പിന്മാറിയിരുന്നു. മാർച്ച് 23ന് മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്‌സിനെയാണ് സീസണിലെ ആദ്യ മത്സരത്തിൽ നേരിടുന്നത്.
ഇന്ത്യൻ താരം മുഹമ്മദ് ഷമ്മി, പ്രസീദ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കും പരിക്കിനെ തുടർന്ന് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം