ലോക ക്രിക്കറ്റിലെ തന്നെ മനോഹരാമയ ഗ്രൗണ്ടുകളിൽ ഒന്നാണ് ഇന്ത്യയുടെ സ്വന്തം ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള സ്റ്റേഡിയം, ഹിമാലയത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1457 മീറ്റർ ഉയരത്തിലുള്ള മൈതാനം, ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ, രാജ്യത്തിന് അകത്തും പുറത്തുമുള്ള ക്രിക്കറ്റ് പ്രേമികളുടെയും ഇഷ്ട കേന്ദ്രമാണ്.
അടുത്തിടെ, മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രത്തോട് ആരാധകൻ ‘എ സ്‌പോർട്‌സിൽ’ ഒരു ചോദ്യം ചോദിച്ചിരുന്നു. ‘ധർമ്മശാല, ക്വീൻസ്‌ടൗൺ (ന്യൂസിലാൻഡ്) പോലുള്ള സ്റ്റേഡിയങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്, എന്തുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ പണം ചിലവഴിക്കാത്തത്?’ ഇതായിരുന്നു ചോദ്യം. എന്നാൽ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസിൽ തട്ടുന്നൊരു മറുപടിയാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. “ഞങ്ങൾക്ക് മൂന്നു സ്റ്റേഡിയങ്ങൾ പോലും പരിപാലിക്കാൻ കഴിയുന്നില്ല, പിന്നെങ്ങനെയാണ് അത്തരം ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നത്,” അക്രം പറഞ്ഞു.
“ഡ്രോൺ ഷോട്ടുകളിൽ നിങ്ങൾ ഗദ്ദാഫി സ്റ്റേഡിയത്തിൻ്റെ മേൽക്കൂര കണ്ടിട്ടില്ലേ? ഞങ്ങൾക്ക് ആ മൂന്നു സ്റ്റേഡിയം പോലും പരിപാലിക്കാൻ കഴിയുന്നില്ല. പുതിയത് ഉണ്ടാക്കുന്നത് നമുക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയൂ. എന്നിരുന്നാലും, ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ നമുക്ക് മതിയായ സ്ഥലമുണ്ട്. അബോട്ടാബാദ് വളരെ മനോഹരമായ ഗ്രൗണ്ടാണ്,” അക്രം പറഞ്ഞു.
ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം
ഒറ്റ രാത്രി കൊണ്ട് സംഭവിച്ച ഒന്നല്ല ധരംശാല. ഒരു ദശാബ്ദത്തോളമെടുത്താണ് അന്താരാഷ്ട്ര നിലവാരത്തിൽ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയിൽ ഒരു സ്റ്റേഡിയം നിർമ്മിച്ചത്. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും ഫണ്ടിന്റെ അഭാവവും മൂലം മുടങ്ങിപ്പോയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ധരംശാല. പിന്നീട് നീണ്ട നാളത്തെ പ്രയത്നത്തിനൊടുവിൽ, പ്രാദേശിക ക്രിക്കറ്റ് അസോസിയേഷന്റെ കഠിന പ്രയത്നത്തിനൊടുവിലാണ് മലനിരയിൽ മനോഹരമായൊരു സ്റ്റേഡിയം യാഥാത്ഥ്യമായത്.
രണ്ട് ദശാബ്ദങ്ങൾക്കുമുമ്പ്, അക്കാലത്തെ ബിസിസിഐ സെക്രട്ടറിയും ഇന്നത്തെ സ്പോർട്സ് ആൻഡ് ഐ ആൻഡ് ബി മന്ത്രിയുമായ അനുരാഗ് താക്കൂർ, തന്റെ 25-ാം വയസിൽ എച്ച്പി ക്രിക്കറ്റ് മേധാവിയായിരുന്ന കാലത്താണ്, ഒരു ക്രിക്കറ്റ് ഗ്രൗണ്ടാക്കി മാറ്റാൻ കഴിയുന്ന മലനിരകൾക്കായി സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയത്. ഈ തിരച്ചിലാണ് ഒടുവിൽ ധരംശാല എന്ന മനോഹര സ്റ്റേഡിയമായി മാറിയത്.
Read More
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും