ക്ലബ്ബ് ഫുട്ബോൾ കരിയറിലെ 801ാം ജയവുമായി അർജന്റീനൻ ഇതിഹാസവും ചിരകാലവൈരിയുമായ ലയണൽ മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രൊഫഷണൽ ഫുട്ബോൾ ചരിത്രത്തിൽ 801 ജയങ്ങൾ നേടുന്ന ആദ്യത്തെ ഫുട്ബോൾ താരമായും റൊണാള്‍ഡോ മാറി.
സൗദി പ്രോ ലീഗിലെ അല്‍ അഹ്‌ലിക്കെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ വീണ്ടും അല്‍ നസറിന്റെ രക്ഷകനായി അവതരിച്ചത്. മത്സരത്തിൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏക ഗോളിൽ അല്‍ നസറിന് വിജയം. 68ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ അല്‍ നസറിനെ വിജയത്തിലെത്തിച്ചത്. താരത്തിന്റെ കരിയറിലെ 879ാമത്തെ ഗോളായിരുന്നു ഇത്.
Never get tired doing it 🐐🔊
pic.twitter.com/gRFsnEj3ni— AlNassr FC (@AlNassrFC_EN) March 16, 2024
അല്‍ നസറിന് വേണ്ടി റൊണാള്‍ഡോ നേടുന്ന അമ്പതാമത്തെ ഗോളായിരുന്നു ഇത്. 2022 ഡിസംബറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തിയത്. അല്‍ നസറിന്റെ മഞ്ഞക്കുപ്പായത്തില്‍ 58 മത്സരങ്ങളില്‍ നിന്നാണ് താരം 50 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടത്.
24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അല്‍ നസര്‍. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം 9 ആയി കുറയ്ക്കാന്‍ അല്‍ നസറിന് സാധിച്ചു. നേരത്തെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ അല്‍ നസര്‍ പുറത്തായിരുന്നു. രണ്ടാം പാദം 4-4 എന്ന നിലയിൽ സമനിലയിൽ പിടിച്ചെങ്കിലും, പെനാൽറ്റി ഷൂട്ടൌട്ടിൽ 3-1 എന്ന മാർജിനിലാണ് അൽ നസർ തോറ്റത്. കളിയിൽ രണ്ട് പെനാൽറ്റികൾ വലയിലെത്തിച്ച് റൊണാൾഡോ മികച്ച പ്രകടനം നടത്തിയിരുന്നു.
Read More
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം