ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, മത്സരങ്ങൾക്ക് ഫിറ്റാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. പരിക്കിലായിരുന്ന പന്ത് പൂർണ്ണ ആരോഗ്യവാനാണെന്ന് ബിസിസിഐ ചെവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷമുണ്ടായ വാഹനാപകടത്തെ തുടർന്ന് ദീർഘകാല ചികിത്സയിലായിരുന്നു താരം.
2022 ഡിസംബർ 30ന് ഉത്തരാഖണ്ഡിലെ റൂർക്കിക്കിന് സമീപം നടന്ന വാഹനാപകടത്തിൽ മാരകമായി പരിക്കേറ്റ് ഋഷഭ് പന്ത്, 14 മാസത്തെ വിപുലമായ ചികിത്സകൾക്കും പരീശീലനങ്ങൾക്കും ഒടുവിലാണ് തിരിച്ചെത്തുന്നത്. അപകടത്തിന് ശേഷം ഒറ്റ ഔദ്യോഗിക മത്സരങ്ങളിൽ പോലും പന്ത് ബാറ്റുവീശിയിട്ടില്ല.
പരിശീലന മത്സരങ്ങളിൽ കളിച്ച താരം മാർച്ച് 23ന് മൊഹാലിയിൽ നടക്കുന്ന പഞ്ചാബിനെതിരായ ഡൽഹി ക്യാപിറ്റലിൻ്റെ ഉദ്ഘാടന മത്സരത്തിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിക്കാനൊരുങ്ങുന്ന ഒരു പ്രധാന താരമാണ് 26 വയസ്സുകാരനായ പന്ത്.
‘പന്തിന് ടി-20 ലോകകപ്പ് കളിക്കാൻ സാധിച്ചാൽ, അത് ടീമിന് നേട്ടമായിരിക്കുമെന്ന്,’ ധരംശാലയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
മുഹമ്മദ് ഷമിയും, പ്രസീദ് കൃഷ്ണയും പറത്ത്
കഴിഞ്ഞ ഏകദിന ലോകകപ്പ് മുതൽ കുതികാൽ പരിക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മുഹമ്മദ് ഷമി, ശസ്ത്രക്രിയയേ തുടർന്ന് ടൂർണമെൻ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങുകയാണ്. 2023 ലോകകപ്പിൽ 24 വിക്കറ്റ് വീഴ്ത്തിയ ഷമിക്ക്, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും നഷ്‌ടമായിരുന്നു. കഴിഞ്ഞ മാസം അക്കില്ലസ് ടെൻഡന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം ഐപിഎല്ലിൽ നിന്നും വിട്ടുനിൽക്കും.
പരിക്കേറ്റ പ്രസീദ് കൃഷ്ണയും മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കർണാടകയ്‌ക്കായി കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ക്വാഡ്രിസെപ്‌സിന് പരിക്കേറ്റ പ്രസീദ് കൃഷ്ണ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Read More
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും