സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന് വലിയ തിരിച്ചടി. ടൂർണമെന്റ് തുടങ്ങാൻ ഒരാഴ്ചയോളം സമയം മാത്രം ശേഷിക്കെ ടീമിലെ പ്രധാന ഫാസ്റ്റ് ബോളറായ പ്രസിദ്ധ് കൃഷ്ണ ഈ സീസണിൽ കളിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ക്ലബ്ബ്.
“രാജസ്ഥാൻ റോയൽസിന്റെ 28 കാരനായ മാർക്വീ പേസർ പ്രസീദ് കൃഷ്ണയുടെ ഇടത് പ്രോക്‌സിമൽ ക്വാഡ്രൈസ്‌പ്‌സ് ടെൻഡന് മുറിവേറ്റതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2024 സീസൺ നഷ്ടമാകുമെന്ന് ഖേദപൂർവ്വം അറിയിക്കുന്നു. പ്രസിദ്ധിന് അടുത്തിടെ വിജയകരമായ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു,”
🚨 Official statement from the Royals: https://t.co/OPLR2Xptd1 pic.twitter.com/0P22E43Jpg
— Rajasthan Royals (@rajasthanroyals) March 12, 2024
“വലംകൈയൻ പേസർ സുഖം പ്രാപിച്ച് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) പൂർണ്ണമായ റീഹാബിലിറ്റേഷൻ പരിപാടിക്ക് വിധേയനാകും. താരവുമായി ഞങ്ങൾ നിരന്തര സമ്പർക്കത്തിലാണ്. ഈ രോഗമുക്തി ഘട്ടത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്,”
“വേഗത്തിൽ സുഖം പ്രാപിക്കാൻ ഫ്രാഞ്ചൈസി അദ്ദേഹത്തിന് ആശംസകൾ നേരാൻ ആഗ്രഹിക്കുന്നു, ഒപ്പം അവനെ വീണ്ടും കളിക്കളത്തിൽ കാണാൻ കാത്തിരിക്കുകയും ചെയ്യുന്നു,” രാജസ്ഥാൻ റോയൽസ് വാർത്താക്കുറിപ്പിറക്കി.
Good morning. ☀️💗 pic.twitter.com/Rh5WWptgUL
— Rajasthan Royals (@rajasthanroyals) March 12, 2024
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ജയ്പൂരിൽ കഠിനപരിശീലനത്തിലാണ്. കഴിഞ്ഞ ദിവസം ബോളിങ് കോച്ചായ മുൻ കീവീസ് താരം ഷെയ്ൻ ബോണ്ട് ടീമിനൊപ്പം ചേർന്നിരുന്നു. റോയൽസ് സ്‌പോർട്‌സ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണിത്.