എ എഫ് സി ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ പോരിൽ ലോകമെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുടേയും അൽ നസർ ആരാധകരുടേയും നെഞ്ചകം തകർത്ത് അൽ ഐൻ സെമി ഫൈനലിലേക്ക് കുതിച്ചു. നിർണായകമായ രണ്ടാം പാദ മത്സരത്തിൽ വീറുറ്റ പോരാട്ടം കാഴ്ചവച്ച അൽ നസറിന് പെനാൽറ്റി ഷൂട്ടൗട്ടിലെ അമിത സമ്മർദ്ദമാണ് തിരിച്ചടിയായത്. ഷൂട്ടൗട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് അൽ നസറിനായി വലകുലുക്കിയത്.
Cristiano Ronaldo’s Al-Nassr are ELIMINATED by Al Ain from the AFC Champions League in the quarterfinals ‼️ pic.twitter.com/SoncU2kotK
— CBS Sports Golazo ⚽️ (@CBSSportsGolazo) March 11, 2024
ആദ്യ പാദത്തിൽ 1-0ന് തോറ്റ അൽ നസർ ശക്തമായ തിരിച്ചുവരവാണ് ഇന്നലെ നടത്തിയത്. രണ്ടാം പാദം 4-3ന് ജയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോർ 4-4 ആയതിനാൽ മത്സരം അധിക സമയത്തേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൌട്ടിലേക്കും നീളുകയായിരുന്നു. മത്സരത്തിൽ അധികസമയത്ത് 118ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ കണ്ടെത്തി ക്രിസ്റ്റ്യാനോ ടീമിന് നിർണായകമായ സമനില ഗോൾ സമ്മാനിച്ചിരുന്നു.
To the victory nothing else, 𝐢𝐧𝐬𝐡𝐚’𝐀𝐥𝐥𝐚𝐡 🙌#YallaNassrawi 👊 pic.twitter.com/4ZimL3lely
— AlNassr FC (@AlNassrFC_EN) March 10, 2024
പക്ഷേ നിർണായമായ അവസാനത്തെ പെനാൽറ്റി ഷൂട്ടൌട്ടിൽ ഒട്ടാവിയോയും ബ്രോസോവിച്ചും എടുത്ത സ്പോട്ട് കിക്കുകൾ ലക്ഷ്യം കാണാതെ പോവുകയായിരുന്നു. മൂന്ന് പെനാൽറ്റികളും വലയിലെത്തിച്ച അൽ എയ്ൻ താരങ്ങൾ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു.
Brozović ❌
Telles ❌
Ronaldo ✅
Otávio ❌Cristiano was the only one of Al-Nassr’s four penalty takers to score from the spot in the shootout 😬 pic.twitter.com/WiLyZk881l
— CBS Sports Golazo ⚽️ (@CBSSportsGolazo) March 11, 2024
മത്സര ശേഷം ഏറെ നിരാശനായാണ് ക്രിസ്റ്റ്യാനോ കാണപ്പെട്ടത്.