രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മത്സരത്തിൽ പിടിമുറുക്കി മുംബൈ. നേരത്തെ 119 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിങ്സിൽ രണ്ടാം ദിനം 126/2 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. നിലവിൽ അവർക്ക് 245 റൺസിന്റെ ലീഡുണ്ട്.
അജിൻക്യ രഹാനെ (54), മുഷീർ ഖാൻ (42) എന്നിവരാണ് ക്രീസിലുള്ളത്. രണ്ട് ദിവസും എട്ടു വിക്കറ്റും ശേഷിക്കെ മുംബൈയ്ക്ക് കളിയിൽ വ്യക്തമായ മേധാവിത്വം നേടാനായി. പൃഥ്വി ഷാ (11), ഭൂപൻ ലാൽവാനി (18) എന്നിവരാണ് പുറത്തായത്.
Yash Thakur bowled a peach to dismiss Prithvi Shaw. 🫡🔥 pic.twitter.com/L0yM05roUL
— Mufaddal Vohra (@mufaddal_vohra) March 11, 2024
മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 224നെതിരെ വിദര്‍ഭ ഇന്ന് 105ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം നേടി ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി, തനുഷ് കൊട്യന്‍ എന്നിവരാണ് വിദര്‍ഭയെ തകര്‍ത്തത്. 27 റണ്‍സ് നേടിയ യഷ് റത്തോഡാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍.
നേരത്തെ, ഒന്നാമിന്നിങ്സിൽ മുംബൈയെ മോശമല്ലാത്ത സ്‌കോറിലേക്ക് നയിച്ചത് ഷര്‍ദുല്‍ താക്കൂറിന്റെ (75) ടോപ് ക്ലാസ് ഇന്നിങ്സായിരുന്നു. നിർണായകമായ മത്സരത്തിൽ മദ്ധ്യനിര തകർന്നപ്പോൾ ഏഴാമനായെത്തിയാണ് ഷർദ്ദുൽ മുംബൈയുടെ മാനം കാത്തത്. ഫൈനലിൽ 69 പന്തുകൾ നേരിട്ട താരം 75 റൺസുമായി വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 115 സ്ട്രൈക്ക് റേറ്റിൽ മൂന്ന് സിക്സുകളും എട്ട് ഫോറുകളും താക്കൂർ പറത്തി.
പൃഥ്വി ഷാ (46), ഭുപെൻ ലാൽവാനി (37) എന്നിവർ ചേർന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ, മൂന്നു വീതം വിക്കറ്റെടുത്ത ഹർഷ് ദുബെയും യാഷ് താക്കൂറും ചേർന്ന് മുംബൈയെ കൂട്ടത്തകർച്ചയിലേക്ക് നയിച്ചു. വാംഖഡെയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മുംബൈ രഞ്ജി ട്രോഫിയിൽ മുത്തമിടും. നേരത്തെ മുംബൈയുടെ ആദ്യ ഇന്നിങ്സിലെ ബാറ്റിങ് പ്രകടനത്തെ സച്ചിൻ വിമർശിച്ചിരുന്നു.
Read More
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test