ഐപിഎൽ 2024ന് മുമ്പായി ചെന്നൈ സൂപ്പർ കിങ്സ് നേരിടുന്ന പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ സീസണിലെ ജേതാക്കളായ സിഎസ്‌കെയുടെ സ്‌പെഷ്യലിസ്റ്റ് ഡെത്ത് ബൗളറായി നിർണായക പങ്ക് വഹിച്ച ലങ്കൻ പേസർ മതീശ പതിരനയുടെ ലഭ്യതയെക്കുറിച്ച് ചോപ്ര ആശങ്ക പ്രകടിപ്പിച്ചു. സമീപകാലത്തായി ഉണ്ടായ ഹാംസ്ട്രിങ് പരിക്ക് ടൂർണമെൻ്റിൻ്റെ ആദ്യ ഘട്ട മത്സരങ്ങളിൽ യുവ പേസറുടെ ലഭ്യതയെ സംശയത്തിലാക്കുന്നതായും ചോപ്ര പറഞ്ഞു.
“ചെന്നൈയുടെ പ്രധാന പേസറായ പതിരനയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തിൻ്റെ ലഭ്യതയെക്കുറിച്ച് വ്യക്തതയില്ല. പക്ഷേ അദ്ദേഹത്തിൻ്റെ പരുക്ക് കാരണം ചെന്നൈ സൂപ്പർ കിങ്സിന് പ്രശ്നമുണ്ടാകുമോ? അവർക്ക് ചെറിയ പ്രശ്നങ്ങളുണ്ടാകാം, കാരണം പതിരാനയാണ് അവരുടെ പ്രധാന ഡെത്ത് ബൗളർ,” ചോപ്ര ഒരു യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.
POV: You’re watching sixers fly to the stands! 🔥🤩#WhistlePodu pic.twitter.com/0Yl10kKTo7
— Chennai Super Kings (@ChennaiIPL) March 10, 2024
ഷർദ്ദുൽ താക്കൂറിലും ദീപക് ചാഹറിലും ബദൽ ഡെത്ത് ബൗളിങ് ഓപ്ഷനുകളുടെ സാധ്യത തേടുമ്പോൾ തന്നെ, പതിരനയുടെ അതുല്യമായ കഴിവുകൾ നഷ്ടപ്പെടുന്നതിൻ്റെ ദുഃഖവും ചോപ്ര മറച്ചുവയ്ക്കുന്നില്ല. “അവർക്ക് ഇപ്പോൾ ഷർദ്ദുൽ താക്കൂറിനെ ലഭിച്ചു. ദീപക് ചഹാർ നേരത്തെ മുതൽ അവിടെ ഉണ്ടായിരുന്നു. അവർക്ക് ഡെത്ത് ഓവറുകളിൽ ധാരാളം പന്തെറിയാൻ മഹീഷ് തീക്ഷണയെ കിട്ടി. പക്ഷേ അവർക്ക് മതീഷ പതിരനയുടെ അഭാവം ഉറപ്പായും അനുഭവപ്പെടും,” ചോപ്ര നിരീക്ഷിച്ചു.
Drippin’ Yellove Dazzle! 💛👕#WhistlePodu pic.twitter.com/2KjBhDfhsC
— Chennai Super Kings (@ChennaiIPL) March 9, 2024
ചാമ്പ്യന്മാരുടെ വെടിക്കെട്ട് ഓപ്പണർ ഡെവോൺ കോൺവേ ടൂർണമെന്റിന്റെ തുടക്കത്തിലേ പുറത്തായിരുന്നു. ഇടത് കയ്യിന്റെ തള്ളവിരലിന് പരിക്കേറ്റ ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവേയ്ക്ക് മെയ് മാസം വരെ കളത്തിലിറങ്ങാൻ കഴിയില്ലെന്നാണ് പുതിയ വിവരം. എട്ട് ആഴ്ചത്തെ വിശ്രമമാണ് കീവീസ് താരത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ റുതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കോൺവേ നടത്തിയത്.
Read More
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test
- ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test