ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച ഫീൽഡർമാർക്കുള്ള മെഡൽ പങ്കിട്ടത് മൂന്ന് പേരാണ്. ഡ്രസ്സിങ് റൂമിൽ നടന്ന ചടങ്ങിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവർക്കാണ് ‘ഫസ്റ്റ് ഇംപാക്ട് മെഡൽ’ സമ്മാനിച്ചത്. മൂന്നാമതായി റെലന്റ്ലെസ് അവാർഡ് സമ്മാനിച്ചത് സ്പിന്നർ കുൽദീപ് യാദവിനാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ക്യാച്ചിനൊപ്പം തന്നെ പ്രധാനമാണ് ആദ്യ ദിനം മുതൽക്ക് തന്നെ ഫീൽഡിൽ പ്രകടിപ്പിക്കുന്ന മികവെന്നും ഫീൽഡിങ് കോച്ച് പറഞ്ഞു. ഫൈൻ ലെഗിൽ നിന്ന് ഫൈൻ ലെഗിലേക്ക് ഓടിനടക്കുകയും ടീമംഗങ്ങൾക്ക് തന്ത്രങ്ങൾ പകർന്ന് നൽകുകയും ചെയ്തതിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും ഫീൽഡിങ് കോച്ച് പറഞ്ഞു.
𝗦𝘁𝗿𝗮𝗶𝗴𝗵𝘁 𝗙𝗿𝗼𝗺 𝗧𝗵𝗲 𝗗𝗿𝗲𝘀𝘀𝗶𝗻𝗴 𝗥𝗼𝗼𝗺!
Ft. Head Coach Rahul Dravid & Captain Rohit Sharma 💬#TeamIndia | #INDvENG | @ImRo45 | @IDFCFIRSTBank pic.twitter.com/VL7RZvNyAO
— BCCI (@BCCI) March 10, 2024
മികച്ച ക്യാച്ചുകൾ നേടി കളിയിൽ വഴിത്തിരിവ് ഉണ്ടാക്കിയതിനാണ് രോഹിത്തിനേയും ഗില്ലിനേയും മെഡലിനായി തിരഞ്ഞെടുത്തതെന്നും അസിസ്റ്റന്റ് കോച്ച് പറഞ്ഞു. മെഡലുകൾ നേടിയ താരങ്ങൾക്ക് പുറമെ സർഫറാസ് ഖാൻ പുറത്തെടുത്ത പോരാട്ടവീര്യത്തേയും അദ്ദേഹം അഭിനന്ദിച്ചു.
Any guesses who won the Fielding Medal for the series 🤔#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/NxZVWOX422
— BCCI (@BCCI) March 10, 2024
തന്റെ ജീവിതത്തിലാദ്യമായാണ് ഒരു കളിക്കാരൻ ഇങ്ങോട്ടേക്ക് വന്ന് താൻ ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യാമെന്ന് പറയുകയും, അവിടെ മികച്ച പ്രകടനം നടത്തുകയും ചെയ്തത്.
Read More
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test
- ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test