ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്ക് പ്രതിഫലം ഉയർത്താനുള്ള ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്തു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാൻ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ടെസ്റ്റാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോർമാറ്റ്. പ്രതിഫലം ഉയർത്താനുള്ള തീരുമാനം ടെസ്റ്റ് ക്രിക്കറ്റിലേക്ക് താരങ്ങളെ അടുപ്പിക്കും,” രോഹിത് പറഞ്ഞു.
അതിനിടെ പണം ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രോത്സാഹനമല്ലെന്നാണ് രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ. “ടെസ്റ്റ് ക്രിക്കറ്റ് ബുദ്ധിമുട്ടേറിയ ഒരു ഫോർമാറ്റാണ്. പണം നൽകി അതിലേക്ക് ആരെയും ആകർഷിക്കാൻ കഴിയില്ല. രവിചന്ദ്രൻ അശ്വിൻ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. സ്ഥിരതയാർന്ന പ്രകടനം ഉണ്ടെങ്കിൽ മാത്രമെ ഈ നേട്ടം സ്വന്തമാക്കാൻ കഴിയൂ,” ദ്രാവിഡ് പറഞ്ഞു.
“100 ട്വന്റി 20 മത്സരങ്ങൾ കളിച്ചത് ഇത്ര വലിയ ആഘോഷമാകാറില്ല. ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് വരുമാനം ഉയർത്തുന്നത് താരങ്ങൾക്കുള്ള അംഗീകാരമാണ്. എന്നാൽ ഇത്തരം വരുമാനങ്ങളില്ലാത്ത ഒരുപാട് ആളുകൾ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നുണ്ട്,” ദ്രാവിഡ് പറഞ്ഞു.
ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് വരുമാനം. ഇതിന് പുറമെ ഒരു വർഷം ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ കളിക്കുന്ന താരങ്ങൾക്ക് ഇൻസെന്റീവും ലഭിക്കും. സമീപ കാലത്ത് ആഭ്യന്തര ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും താരങ്ങൾ ഒഴിവാക്കുന്നത് കൂടെ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.
Read More
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test
- ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test