മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ പതറിയ മുംബൈയുടെ വാലറ്റത്ത് രക്ഷകനായി അവതരിച്ച് ഷർദ്ദുൽ താക്കൂർ. നിർണായകമായ മത്സരത്തിൽ മദ്ധ്യനിര തകർന്നപ്പോൾ ഏഴാമനായെത്തിയാണ് ഷർദ്ദുൽ മുംബൈയുടെ മാനം കാത്തത്. ഫൈനലിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. 69 പന്തുകൾ നേരിട്ട താരം 75 റൺസ് അടിച്ചെടുത്തു. 115 സ്ട്രൈക്ക് റേറ്റിൽ മൂന്ന് സിക്സുകളും എട്ട് ഫോറുകളും ഇതുവരെ താരം പറത്തിയിട്ടുണ്ട്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്സിൽ 224 റൺസിൽ എല്ലാവരും പുറത്തായി. പൃഥ്വി ഷാ (46), ഭുപെൻ ലാൽവാനി (37) എന്നിവർ ചേർന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ, മൂന്നു വീതം വിക്കറ്റെടുത്ത ഹർഷ് ദുബെയും യാഷ് താക്കൂറും ചേർന്ന് മുംബൈയെ കൂട്ടത്തകർച്ചയിലേക്ക് നയിച്ചു.
Take a Bow, Shardul Thakur……!!!!!!!
– He Scored Brilliant 75 Runs from just 69 Balls Including 8 Fours And 3 Sixes With Great 109 Strike rate in the Ranji Trophy 2024 Final. pic.twitter.com/OMf22g77xG
— Jay Cricket. (@Jay_Cricket18) March 10, 2024
വിക്കറ്റ് നഷ്ടമില്ലാതെ 81ല്‍ നിന്ന് ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയിൽ അവരെത്തി. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ (7), ഇന്ത്യന്‍ താരം ശ്രേയസ് അയ്യർ (7), യുവതാരങ്ങളായ മുഷീര്‍ ഖാന്‍(6), ഹാർദിക് തമോറെ (5) എന്നിവരെല്ലാം നിരാശപ്പെടുത്തി. പിന്നീടാണ് ഷർദ്ദുൽ താക്കൂറിന്റെ ഒറ്റയാൾ പോരാട്ടത്തിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 37 പന്തിലാണ് അർധസെഞ്ചുറി പിറന്നത്.
A 37 BALL FIFTY BY SHARDUL THAKUR IN THE RANJI FINAL.
– The commentary of Vivek Razdan is too good! 👏 pic.twitter.com/EPLziEzPR2
— Mufaddal Vohra (@mufaddal_vohra) March 10, 2024
തുടർച്ചയായ രണ്ടാം മത്സരത്തിലും നിർണായകമായ പ്രകടനമാണ് ഇന്ത്യൻ താരം പുറത്തെടുത്തത്. ബോളർമാരെയെല്ലാം കണക്കിന് പ്രഹരിച്ചാണ് താരം വിദർഭയുടെ ക്യാമ്പിലേക്ക് പ്രത്യാക്രമണം നയിച്ചത്. വാലറ്റവും മികച്ച പിന്തുണയാണ് നൽകിയത്.
Shardul Thakur scored a century and picked two quick wickets. 🔥pic.twitter.com/PHr4dVud2h
— Mufaddal Vohra (@mufaddal_vohra) March 4, 2024
സെമി ഫൈനലിലും ആദ്യ ഇന്നിങ്സ് തകർച്ചയിൽ നിന്ന് മുംബൈയെ കരകയറ്റിയത് ഷർദ്ദുൽ താക്കൂറായിരുന്നു. അന്ന് സെഞ്ചുറിയും രണ്ട് വിക്കറ്റും നേടി താരം തിളങ്ങിയിരുന്നു.
Read More
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test
- ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test