ധരംശാലയിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം, ഇംഗ്ലണ്ടിനെതിരെ ആധിപത്യം പുലർത്തി രോഹിതിന്റെ നീലപ്പട. ആദ്യ ഇന്നിംഗ്സിൽ 218 റൺസ് നേടിയ ഇംഗ്ലണ്ടിനെതിരെ 158 റൺസിന്റെ ശക്തമായ ലീഡാണ് രണ്ടാം ദിനം ബാറ്റിങ് തുടരുന്ന ഇന്ത്യ നേടിയത്. രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറിയുടെ കരുത്തിൽ 83 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 376 റൺസുമായാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷം തുടർന്ന മത്സരത്തിലെ, ദേവദത്ത് പടിക്കലിന്റെയും (38) സർഫറാസ് ഖാന്റെയും (43) മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. 218 ലക്ഷ്യത്തിൽ ബാറ്റിംങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം 30 ഓവറിൽ 135 റൺസ് നേടിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേർത്ത രോഹിത്-യശസ്വി കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച തുടക്കമിട്ടത്. 57 പന്തിൽ 58 റൺസെടുത്താണ് ഓപ്പണിങ് ബാറ്റ്സ്മാൻ യശസ്വി ജയ്സ്വാൾ പുറത്തായത്.
Maiden Test ✅
Maiden Test fifty ✅
Welcome to Test cricket, Devdutt Padikkal 👏 👏
Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/pkDgbvtVIF
— BCCI (@BCCI) March 8, 2024
കൂറ്റൻ സ്കോറിലേക്ക് കുതിക്കാൻ കെൽപ്പുള്ള ഇംഗ്ലണ്ടിനെ നിസാര റൺസിൽ തളച്ചത് ഇന്ത്യയുടെ സ്പിൻ കരുത്താണ്. കുൽദീപ് യാദവ് 72 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയപ്പോൾ, 100-ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ആർ അശ്വിൻ 51 റൺസ് മാത്രം വിട്ടുനൽകി നാലുവിക്കറ്റെടുത്തു. ഒരു വിക്കറ്റ് രവീന്ദ്ര ജഡേജ കൂടിനേടിയപ്പോൾ 218ൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു.
Zooms past a fifty! 👌 👌
Sarfaraz Khan brings up his 3⃣rd Test half-century 👏 👏
Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/QvxllLAN82
— BCCI (@BCCI) March 8, 2024
അഞ്ചാം ടെസ്റ്റിലെ 57 റൺസ്, ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടത്തിൽ യശ്വസിയെ മൂന്നാം സ്ഥാനത്തെത്തിച്ചു. 712 റൺസ് നേടിയ യശ്വസി ജയ്സ്വാൾ, വിരാട് കോഹ്ലിയുടെ 692 റൺസ് മറികടന്നാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഒരു പരമ്പരയിൽ 774, 732 റൺസുകൾ നേടിയ സുനിൽ ഗവാസ്കറാണ് യശ്വസിക്ക് മുന്നിലുള്ളത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1 ലീഡിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Read More
- ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?