ഇന്ത്യൻ ക്രിക്കറ്റർ രവിചന്ദ്രൻ അശ്വിൻ ക്രിക്കറ്റ് ടെസ്റ്റിനിടെ ചെന്നൈയിലേക്ക് പോകാനിടയായ സാഹചര്യം എന്താണെന്ന് ഇന്ത്യൻ എക്സ്‌പ്രസിനോട് വെളിപ്പെടുത്തി ഭാര്യ പ്രീതി അശ്വിൻ. “രാജ്കോട്ട് ടെസ്റ്റിൽ അശ്വിൻ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഫോണിലൂടെ ആശംസാ സന്ദേശങ്ങൾ പ്രവഹിക്കുകയായിരുന്നു. അതിനിടയിലാണ് അമ്മയുടെ കരച്ചിൽ കേട്ടത്. അമ്മായി കുഴഞ്ഞു വീഴുമ്പോൾ പെട്ടെന്ന് ഒരു നിലവിളിയാണ് ഞാൻ കേട്ടത്. ഉടനെ തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചു,” പ്രീതി ഓർത്തെടുത്തു.
“ചെന്നൈയും രാജ്‌കോട്ടും തമ്മിൽ നല്ല ഫ്ലൈറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ അശ്വിനോട് പറയേണ്ടെന്ന് ഞങ്ങൾ അന്ന് തീരുമാനിച്ചിരുന്നു. അതിനാൽ ഞാൻ ചേതേശ്വർ പൂജാരയെയും കുടുംബത്തെയും ഫോണിൽ വിളിച്ച് സഹായം തേടി. ഞങ്ങൾ ഒരു പോംവഴി കണ്ടെത്തിയ ശേഷമാണ്, ടെസ്റ്റ് മത്സരം കളിക്കുകയായിരുന്ന അശ്വിനെ വിളിച്ചത്. സ്കാനുകൾക്ക് ശേഷം മകൻ സമീപത്ത് ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു,” പ്രീതി പറഞ്ഞു.
“ഫോണിലൂടെയുള്ള അശ്വിന്റെ തകർന്ന ശബ്ദം കേട്ടു. പിന്നാലെ ഫോൺ കട്ട് ചെയ്തു. ഞാൻ അവനോട് പറഞ്ഞത് ഉൾക്കൊള്ളാനും തിരികെ വിളിക്കാനും 20-25 മിനിറ്റ് കൂടി എടുത്തു. രോഹിത് ശർമ്മ, രാഹുൽ ഭായ് (ദ്രാവിഡ്) എന്നിവർക്കും ടീമിലെ മറ്റുള്ളവർക്കും ബിസിസിഐക്കും നന്ദി. അവൻ ഇവിടെ എത്തുന്നതുവരെ എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. അന്ന് രാത്രി വൈകി അശ്വിൻ ചെന്നൈയിൽ തിരിച്ചെത്തി,” പ്രീതി നെടുവീർപ്പോടെ പറഞ്ഞു.
Wow just 🤩 wow. pic.twitter.com/yg8vHx3Yko
— Ashwin 🇮🇳 (@ashwinravi99) February 26, 2024
“ഐസിയുവിൽ അമ്മയെ കാണുന്നത് അശ്വിന് വളരെ വൈകാരികമായ നിമിഷമായിരുന്നു. ആന്റിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ടീമിനൊപ്പം വീണ്ടും ചേരാൻ ഞങ്ങൾ അവനോട് ആവശ്യപ്പെട്ടു. സാധാരണഗതിയിൽ അദ്ദേഹം ഒരിക്കലും അത്തരമൊരു കളി ഉപേക്ഷിക്കില്ല. തൻ്റെ ടീമിനായി ഗെയിം വിജയിച്ചില്ലെങ്കിൽ അയാൾക്ക് കടുത്ത കുറ്റബോധമുണ്ടാകും. ആ രണ്ടു ദിവസങ്ങളിൽ അവൻ്റെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനുള്ള അവൻ്റെ ആഗ്രഹം ഇപ്പോൾ വളരെ കൂടുതലായിരുന്നു. അത് തികച്ചും പക്വതയാർന്നൊരു തീരുമാനമായിരുന്നു,” പ്രീതി പറഞ്ഞുനിർത്തി.