സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസറിന് വീണ്ടും തിരിച്ചടി. നിലവിൽ രണ്ടാം സ്ഥാനക്കാരായ അൽ നസർ കഴിഞ്ഞ മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരോട് സമനില വഴങ്ങിയിരുന്നു. വിലക്കിനെ തുടർന്ന് ക്രിസ്റ്റ്യാനോ ഈ മത്സരം കളിച്ചിരുന്നില്ല. എന്നാൽ, ക്രിസ്റ്റ്യാനോ തിരിച്ചെത്തിയപ്പോഴേക്കും അൽ നസറിന്റെ മുന്നേറ്റനിരയിലെ ഗോൾ മെഷീനായ ബ്രസീലിയൻ താരം ആൻഡേഴ്സൺ ടലിസ്കയ്ക്ക് പരിക്കേറ്റതാണ് ടീമിന് തിരിച്ചടിയാകുന്നത്.
Rumo à Itália🇮🇹 para encarar mais um desafio 💪! Hoje inicio uma jornada de superação para tratar uma desinserção do músculo Reto Femoral. Agradeço demais ao apoio dos fãs e ao suporte do clube nesse momento 🙏. A lesão faz parte do esporte, mas minha determinação é ainda… pic.twitter.com/VwKQAAmEG9
— Andersontalisca (@talisca_aa) March 5, 2024
അൽ നസറിനായി ഈ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ടലിസ്ക കളിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. തുടയ്‌ക്കേറ്റ പരിക്കിനെ തുടർന്നാണ് താരം കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. സീസണിൽ ഇതുവരെ 25 മത്സരങ്ങൾ അൽ നസറിനായി കളിച്ച ടലിസ്ക 25 ഗോളുകൾ നേടിയിട്ടുണ്ട്. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ മത്സരം ടലിസ്ക കളിച്ചിരുന്നില്ല. ഈ മത്സരത്തിൽ അൽ നസറിനെ 1-0ന് അൽ എയ്ൻ തോൽപ്പിച്ചിരുന്നു.
Don’t trust nobody, put your trust in God, in God
Deus tem sempre o melhor para nos dar! 💛🙌🏽 pic.twitter.com/8DydfJ4M8f
— Andersontalisca (@talisca_aa) March 1, 2024
“പരിക്കുകൾ ഫുട്ബോളിന്റെ ഭാഗമാണ്. എന്നാൽ ഇത് തിരിച്ചുവരവിന്റെ തുടക്കമാണ്. ദൃഢനിശ്ചയമാണ് എല്ലാത്തിലും വലുത്. അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരും,” ടലിസ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
The most beautiful goal of my career so far 💛💙 pic.twitter.com/0VDHNY7aSl
— Andersontalisca (@talisca_aa) February 6, 2022
നിലവിൽ ചികിത്സയുടെ ഭാഗമായി ഇറ്റലിയിലാണ് താരമുള്ളത്. സൗദി പ്രോ ലീഗ് സീസണിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ. 22 മത്സരങ്ങളിൽ നിന്നായി 53 പോയിന്റും അൽ നസർ നേടിയിട്ടുണ്ട്. ടോപ്പർമാരായ അൽ ഹിലാൽ ബഹുദൂരം മുന്നിലാണ്.