ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് നാളെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ആരംഭിക്കും. ഇതിനോടകം 3-1ന് പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. എങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ മുന്നേറ്റമാണ് രോഹിത്തും സംഘവും ഇനി ലക്ഷ്യമിടുന്നത്. മുൻ മത്സരങ്ങൾക്ക് സമാനമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ധർമ്മശാലയിലും ഒരുക്കിയിരിക്കുന്നത്.
മത്സരത്തിന് മഴ വില്ലനായി എത്തിയേക്കാം എന്നതാണ് ക്രിക്കറ്റ് ആരാധകരുടെ ആശങ്ക. കനത്ത മഞ്ഞുവീഴ്ചയുള്ള ധർമ്മശാലയിൽ താപനില ഒരു ഡിഗ്രിയിൽ താഴെയാകുമെന്നാണ് റിപ്പോർട്ടുകൾ. ടീമുകളുടെ പരിശീലനത്തെയും ഇടവിട്ടു പെയ്ത മഴ ബാധിച്ചിട്ടുണ്ട്.
അതേസമയം, താരങ്ങളെല്ലാം അതിമനോഹരമായ ഹിമാലയൻ പർവ്വതനിരകളുടെ ഭംഗി ആസ്വദിച്ചാണ് പരിശീലനം തുടരുന്നത്. കഴിഞ്ഞ ദിവസം മലനിരകൾക്ക് താഴെ ജോഗിങ് ചെയ്യുന്ന ഇംഗ്ലീഷ് താരങ്ങളുടെ വീഡിയോ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പങ്കുവച്ചിരുന്നു.
📍 Dharamsala ⛰️
Getting series finale READY 👍 👍#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/bjtFD6y3EK
— BCCI (@BCCI) March 5, 2024
ഇന്ത്യൻ നിരയിൽ ഒരു മാറ്റം ഉറപ്പാണ്. ജസ്പ്രീത് ബുംറ തിരികെയെത്തുമ്പോൾ മുഹമ്മദ് സിറാജിനോ ആകാശ് ദീപിനോ പുറത്തിരിക്കേണ്ടി വരും. ബാറ്റിങ്ങിൽ രജത് പാട്ടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ എത്തുമോയെന്നാണ് ആകാംക്ഷയേറ്റുന്ന കാര്യം. 100ാം ടെസ്റ്റിന് തയ്യാറെടുക്കുന്ന രവിചന്ദ്രൻ അശ്വിന്റെ മികച്ചൊരു പ്രകടനത്തിനും ആരാധകർ കാത്തിരിക്കുകയാണ്.
— BCCI (@BCCI) March 5, 2024
ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ബുധനാഴ്ച ഉച്ചയോടെ പ്രഖ്യാപിച്ചു. ഒരു മാറ്റമാണ് ഇംഗ്ലീഷ് ടീമിലുള്ളത്. പേസർ ഒലി റോബിൻസണ് പകരം മാർക്ക് വുഡ് ടീമിൽ തിരിച്ചെത്തി. മോശം ഫോമിലുള്ള ജോണി ബെയർസ്റ്റോയെ ടീമിൽ നിലനിർത്തി.
— BCCI (@BCCI) March 5, 2024
പരമ്പര ഇന്ത്യ നേടിയെങ്കിലും അഞ്ചാം ടെസ്റ്റ് വിജയിച്ച് തിരിച്ചുവരവിനാണ് ഇംഗ്ലീഷ് സംഘത്തിന്റെ ലക്ഷ്യം.