ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ആദ്യ തിരിച്ചടി. ചാമ്പ്യന്മാരുടെ വെടിക്കെട്ട് ഓപ്പണർക്ക് പരിക്കേറ്റത് ടൂർണമെന്റിന്റെ തുടക്കത്തിൽ അവർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇടത് കയ്യിന്റെ തള്ളവിരലിന് പരിക്കേറ്റ ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവേയ്ക്ക് മെയ് മാസം വരെ കളത്തിലിറങ്ങാൻ കഴിയില്ലെന്നാണ് പുതിയ വിവരം.
8 ആഴ്ചത്തെ വിശ്രമമാണ് കീവീസ് താരത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ റുതുരാജ് ഗെയ്ക്ക്വാദിനൊപ്പം വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കോൺവേ നടത്തിയത്. കഴിഞ്ഞ സീസണിൽ 51.69 ശരാശരിയിൽ 672 റൺസ് കീവീസ് താരം അടിച്ചെടുത്തിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 6 അർദ്ധ സെഞ്ചുറി ഉൾപ്പടെ 139.71 സ്ട്രൈക്ക് റേറ്റുമായായിരുന്നു കോൺവേയുടെ പ്രകടനം.
മാർച്ച് 22ന് ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം. കോൺവേയുടെ പകരക്കാരനായി ചെന്നൈ ഓപ്പണിങ് നിരയിൽ ആരെത്തുമെന്നതാണ് ആരാധകരുടെ ആകാംക്ഷ. ധോണി ഉടനെ ഇതിനൊരു പരിഹാരം കാണുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്