ഐസിസി പുരുഷ ടി20 ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പിന്, ജൂൺ 2 മുതൽ 29 വരെ വെസ്റ്റ് ഇൻഡീസും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ഐസിസി ലോകകപ്പ് ടൂർണമെൻ്റായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്. ടെക്‌സാസിലെ ഗ്രാൻഡ് പ്രയറി സ്റ്റേഡിയത്തിൽ ജൂൺ 2ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സഹ ആതിഥേയരായ യു.എസും കാനഡയും ഏറ്റുമുട്ടുന്നതോടെ കുട്ടിക്രിക്കറ്റിന്റെ ലഹരി ലോകമെങ്ങും പടർന്നുകയറും.
ടി20 ലോകകപ്പിൻ്റെ മത്സരക്രമം ഇങ്ങനെ
ടി20 ലോകകപ്പിൽ ഇതിനോടകം യോഗ്യത നേടിയ 20 ടീമുകളാണ് പങ്കെടുക്കുക. ആകെ 55 മാച്ചുകൾ ടൂർണമെന്റിൽ കളിക്കും. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. തുടർന്ന് ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ 8 റൗണ്ടിലേക്ക് മുന്നേറും. ഈ റൗണ്ടിന് ശേഷം യോഗ്യത നേടിയ ടീമുകളെ നാല് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഈ ഗ്രൂപ്പുകളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും. നോക്കൗട്ട് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തുന്ന ടീമുകൾ സെമി ഫൈനലിലേക്കും ഒടുവിൽ ഫൈനലിലേക്കും മുന്നേറും.
സന്നാഹ മത്സര ക്രമം ഇങ്ങനെ
എത്തിച്ചേരുന്ന സമയം അനുസരിച്ച് ഓരോ ടീമുകൾക്കും ലോകകപ്പിന് മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാം. മത്സരത്തിന് മുമ്പ് രണ്ട് ഗെയിമുകൾ കളിക്കണോ അതോ ഒന്ന് മാത്രം പൂർത്തിയാക്കണോ എന്ന കാര്യത്തിൽ ടീമിന് തീരുമാനിക്കാം. അതേസമയം, ഓരോ ടീമിൻ്റെയും പട്ടികയിൽ 15 കളിക്കാർ വരെ ഉൾപ്പെട്ടേക്കാം, മേയ് 1ന് മുമ്പ് അത് പ്രഖ്യാപിക്കേണ്ടതുണ്ട്. മെയ് 25 വരെ ടീമിൽ മാറ്റങ്ങൾ അനുവദനീയമാണ്. എന്നാൽ അതിനപ്പുറമുള്ള എന്തിനും ഐസിസി ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. സമ്മാനത്തുക പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യയുടെ ഗ്രൂപ്പിലുള്ള എതിരാളികൾ ആരാണ്?
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ, അയർലൻഡ്, കാനഡ, സഹ ആതിഥേയരായ അമേരിക്ക എന്നിവരുമായാണ് ഇന്ത്യ കളിക്കുക. മെൻ ഇൻ ബ്ലൂ ടീമിനെ രോഹിത് ശർമ്മയും, ഉപനായകനായി ഹാർദിക് പാണ്ഡ്യയും നയിക്കും. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് ടൂർണമെൻ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരം. ബദ്ധവൈരികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ജൂൺ 9ന് ന്യൂയോർക്ക് സിറ്റിയിൽ നടക്കും. ഇത് അവരുടെ മത്സരത്തിലെ മറ്റൊരു അവിസ്മരണീയ അധ്യായമാകുമെന്ന് ഉറപ്പാണ്.
ലോകകപ്പ് ഗ്രൂപ്പ് മത്സരം തീയതി വേദി
- ഇന്ത്യ vs അയർലൻഡ് ജൂൺ 5 ന്യൂയോർക്ക്
- ഇന്ത്യ vs പാകിസ്ഥാൻ ജൂൺ 9 ന്യൂയോർക്ക്
- ഇന്ത്യ vs യുഎസ്എ ജൂൺ 12 ന്യൂയോർക്ക്
- ഇന്ത്യ vs കാനഡ ജൂൺ 15 ലോഡർഹിൽ
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്