ഭിന്നശേഷിയോടെ ജനിക്കുന്ന കുട്ടികൾക്ക് സഹായവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇംഗ ഹെൽത്ത് ഫൗണ്ടേഷനൊപ്പം കൈകോർത്താണ് സച്ചിന്റെ സന്നദ്ധ സംഘടന സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ചുണ്ടുകളിൽ വൈകല്യത്തോടെ ജനിക്കുന്ന കശ്മീരിലെ കുട്ടികളെ സഹായിക്കുമെന്ന് വെള്ളിയാഴ്ചയാണ് സച്ചിൻ വെളിപ്പെടുത്തിയത്.
അടുത്തടെ കുടംബത്തോടൊപ്പം സച്ചിൻ നടത്തിയ കശ്മീർ യാത്രയ്ക്ക് പിന്നാലെയാണ് വെളിപ്പെടുത്തൽ. ഹൃദയസ്പർശിയായ വീഡിയോ സഹിതമാണ് താരം തന്റെ സന്നദ്ധ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. ” ഒരു വരദാനമായി നമുക്ക് ലഭിച്ച പുഞ്ചിരിക്കാനുള്ള കഴിവിനെ കുറിച്ച് നമ്മളാരും ചിന്തിക്കാറില്ല. എന്നാൽ അടിസ്ഥാന വികാരങ്ങൾ പോലും പ്രകടിപ്പിക്കാൻ സാധിക്കാത്ത ധാരാളം പേരുണ്ട്. ഇന്ത്യയിൽ ഓരോ വർഷവും 60,000 കുഞ്ഞുങ്ങൾ ജനിക്കുന്നത്, അവരുടെ പുഞ്ചിരിയെ തടയുന്ന വൈകല്യങ്ങളോടെയാണ്.
സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷനിലൂടെ, ഞങ്ങൾ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ശ്രമിക്കുകയാണ്. ഒരു കൂട്ടം പ്രഗൽഭരായ ഡോക്ടർമാർക്കൊപ്പമാണ് ലിപ്, പലേറ്റ് ശസ്ത്രക്രിയകളിലൂടെ ഇത് സാധ്യമാക്കുന്നത്. ഞങ്ങൾ സഹായം വാഗ്ദാനം ചെയ്യുന്ന ഒരു കേന്ദ്രം ശ്രീനഗറിലാണ്. അടുത്തിടെ നടത്തിയ കശ്മീർ സന്ദർശനത്തിൽ ഇംഗ ഹെൽത്ത് ഫൗണ്ടേഷൻ ആശുപത്രിയിലെ, ഡോക്ടർമാരുമായും കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും സംസാരിച്ചു,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പം സച്ചിൻ ടെണ്ടുൽക്കർ കുറിച്ചു.
അടുത്തിടെ കാശ്മീർ താഴ്‌വരയിലേക്കുള്ള യാത്രാമധ്യേ, ക്രിക്കറ്റ് ബാറ്റ് നിർമ്മാണ ഫാക്ടറി സന്ദർശിക്കുന്നതും, ശിക്കാരയിൽ കുടുംബത്തോടൊപ്പം സമയം ആസ്വദിക്കുന്നതും, റോഡുകളിൽ ക്രിക്കറ്റ് കളിക്കുന്നതും, ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അമീർ ഹുസൈനുമായി കൂടിക്കാഴ്ച നടത്തുന്നതും ഉൾപ്പെടെ നിരവധി വീഡിയോകളാണ് സച്ചിൻ പങ്കുവച്ചത്.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്