അയൽരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരം രാഷ്ട്രീയത്തിൽ മാത്രമല്ല പ്രകടമാകാറുള്ളത്. ഇങ്ങ് ക്രിക്കറ്റ് മൈതാനത്തും ഇടയ്ക്കിടെ അത് പ്രകടമായി തന്നെ കാണാറുണ്ട്. പണ്ടൊക്കെ ദ്വിരാഷ്ട്ര ടൂർണമെന്റുകളും ഐസിസി ടൂർണമെന്റുകളിലും ഇടയ്ക്കിടെ ഇരു രാജ്യങ്ങളും തമ്മിലേറ്റു മുട്ടുന്നത് പതിവായിരുന്നു. എന്നാൽ, ഇടക്കാലത്ത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചതോടെ ഇന്ത്യ-പാക് ക്രിക്കറ്റ് പോര് ആണ്ടിനും സംക്രാന്തിക്കും മാത്രമായി ചുരുങ്ങി.
ഏറ്റവുമൊടുവിൽ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്ത്യ-പാക് ക്രിക്കറ്റ് പോരിന്റെ ആവേശം വീണ്ടും തിരിച്ചെത്തിക്കാൻ ഒരുങ്ങുകയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ദി ഗ്രേറ്റസ്റ്റ് റൈവൽറി (The Greatest Rivalry)എന്ന പേരിലുള്ള ഡോക്യുമെന്ററിയാണ് ക്രിക്കറ്റ് പ്രേമികളുടെ മുന്നിലെത്തിക്കുന്നത്. നിരവധി എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയാണിത്.
Netflix has announced an Upcoming documentry series on the Cricket Rivalry between India and Pakistan.
– The title is “The Greatest Rivalry”. pic.twitter.com/SGsjSNxRMD
— CricketMAN2 (@ImTanujSingh) March 1, 2024
ടി20, ഏകദിന ലോകകപ്പുകളിൽ ഉൾപ്പെടെ ലൈവ്, ഒ.ടി.ടി സംപ്രേഷണത്തിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾക്ക് ലഭിച്ചത്. ലോകത്തേറ്റവുമധികം ആളുകൾ കാണുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റിനെ വരെ പിന്നിലാക്കിയാണ് ഈ മത്സരങ്ങൾ ജനപ്രീതിയിൽ മുന്നേറിയത്. ഇന്ത്യയിലും പാകിസ്ഥാനിലും മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു എന്നത് ഇതിന്റെ സവിശേഷതയാണ്.
ക്രിക്കറ്റിലെ മികച്ച ബാറ്റർമാരായ വിരാട് കോഹ്ലിയും ബാബർ അസമും തമ്മിലുള്ള താരതമ്യങ്ങൾക്കും ഈ സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡാണ് ഉള്ളത്. എന്നാൽ കളിക്കളത്തിലെ വൈരം താരങ്ങൾക്കിടയിൽ കാണാറില്ല. ഏറെ സൗഹൃദത്തോടെയാണ് കോഹ്ലിയും രോഹിത്തും ഉൾപ്പെടെയുള്ള താരങ്ങൾ പാക് താരങ്ങളുമായി ഇടപഴകാറുള്ളത്.
Lights, Camera, and CLEAN BOWLED!! Witness a bond forged in history- and victory!! 🏏🔥
Greatest Rivalry is coming soon, only on Netflix!#GreatestRivalry #GreatestRivalryOnNetflix #NextOnNetflixIndia pic.twitter.com/Ezow2j21C2— Netflix India (@NetflixIndia) February 29, 2024
ബാബർ അസമിനെ പോലുള്ള സീനിയർ താരങ്ങൾ വിരാട് കോഹ്ലി ഒപ്പിട്ട ജഴ്സി നാട്ടിലേക്ക് കൊണ്ടുപോകുന്നത്, അവിടേയും ഇന്ത്യൻ താരങ്ങൾക്ക് നിരവധി ആരാധകരുണ്ട് എന്നതിന് തെളിവാണ്.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്