ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. “ഈ പരമ്പരയില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റു ചെയ്യുക. ആധിപത്യം സ്ഥാപിക്കുക. ബുമ്രയ്ക്ക് എന്തുകൊണ്ട് വിശ്രമം അനുവദിച്ചുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 8 ഓവര്‍ മാത്രമാണ് ബുമ്ര എറിഞ്ഞത്. എന്നാല്‍ അവൻ ഇല്ലാത്തത് കളിക്കളത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കുന്നുണ്ട്,” ബ്രോഡ് പറഞ്ഞു.
“ഈ ടെസ്റ്റ് മത്സരം ഞാന്‍ അധികം കണ്ടിട്ടില്ല. ഇപ്പോഴാണ് കണ്ടുതുടങ്ങിയത്. നിലവിൽ വളരെയധികം മുന്നിലാണ് ഇംഗ്ലണ്ട്. സ്പിന്നര്‍മാര്‍ വളരെ കൃത്യതയോടെ പന്തെറിയുന്നു. അപ്രതീക്ഷിതമായ ബൗണ്‍സ് ട്രാക്കാണിത്. ബൗളര്‍മാരുടെ സ്വപ്നമാണ് ഈ പിച്ച്. 350 റണ്‍സെന്നത് ഈ ഗ്രൗണ്ടില്‍ നേടേണ്ട ശരാശരിയിലും 100 റണ്‍സിന് മുകളിലാണെന്നാണ് ഞാൻ കരുതുന്നത്,” ബ്രോഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആദ്യ മൂന്ന് ടെസ്റ്റുകളും കളിച്ച ബുമ്രയ്ക്ക് വരാനിരിക്കുന്ന ഐ.പി.എല്ലും ടി20 ലോകകപ്പും പരിഗണിച്ചാണ് വിശ്രമം അനുവദിച്ചത്. ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ 2-1ന്റെ ലീഡ് ഉള്ളതുകൊണ്ടും നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ താരത്തെ ആവശ്യമുള്ളതിനാലാണ് തീരുമാനം. പകരം ആകാശ് ദീപാണ് ടീമിൽ ഇടം നേടിയത്.
നാലാം ടെസ്റ്റിന്റെ ഫലം അനുസരിച്ചായിരിക്കും ധർമ്മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുമ്രയെ ഉള്‍പ്പെടുത്തുക. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസറായ ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച ഫോമിലാണ്. പരമ്പരയില്‍ 17 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്