കയ്യിലൊതുങ്ങാത്ത ക്രിക്കറ്റ് ബാറ്റിനെയും പന്തിനെയും ഹൃദയം കൊണ്ട് ആരാധിക്കുന്ന കശ്മീരുകാരനാണ് അമീർ ഹുസൈൻ ലോണെ. 34കാരനായ ഈ ഭിന്നശേഷിക്കാരനെ നേരിൽ കാണാനെത്തി വാക്കുപാലിച്ചിരിക്കുകയാണ് ക്രിക്കറ്റ് ദൈവമെന്നറിയപ്പെടുന്ന സാക്ഷാൽ സച്ചിൻ ടെണ്ടുല്‍ക്കര്‍. സച്ചിൻ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. “യഥാർത്ഥ ഹീറോയായ അമീറിന്, പ്രചോദിപ്പിക്കുന്നത് തുടരൂ. താങ്കളുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നു,” സച്ചിൻ എക്സിൽ കുറിച്ചു.
ജമ്മു കശ്‌മീര്‍ സന്ദര്‍ശനത്തിനിടെ വൈറൽ താരമായ കശ്‌മീര്‍ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ആമിര്‍ ഹുസൈന്‍ ലോണിനെ നേരിൽ കണ്ട സച്ചിന്‍ അമീറിനൊപ്പം ക്രിക്കറ്റ് വിശേഷങ്ങളും കുശലവും പങ്കുവെച്ചു. ഇതിഹാസ താരം തന്‍റെ കയ്യൊപ്പ് പതിച്ച ക്രിക്കറ്റ് ബാറ്റും സമ്മാനമായി നല്‍കി. എട്ട് വയസ്സുള്ളപ്പോൾ പിതാവിന്റെ മില്ലിൽ വച്ചുണ്ടായ അപകടത്തിലാണ് അമീറിന് രണ്ട് കൈകളും നഷ്ടപ്പെട്ടത്.
To Amir, the real hero. Keep inspiring!
It was a pleasure meeting you. pic.twitter.com/oouk55lDkw
— Sachin Tendulkar (@sachin_rt) February 24, 2024
കൈക്കരുത്തില്ലെങ്കിലും, മനക്കരുത്ത് കൊണ്ട് അദ്ദേഹം ഇന്ന് ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാണ്. ആഴ്ചകൾക്ക് മുമ്പാണ് അമീറിനെ കുറിച്ചുള്ള ഹൃദയസ്പർശിയായ വാർത്ത ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്. 2013ല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ പാരാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സച്ചിനായിരുന്നു പ്രചോദനമായതെന്ന് ആമിര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
ജമ്മു കശ്മീരിലെ ബിജ്‌ബെഹാരയിലെ വാഘമ ഗ്രാമത്തിലാണ് അമീർ ഹുസൈൻ ലോണെയും കുടുംബവും താമസിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നിൽ പകച്ച് നിൽക്കാതെ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന യുവാവിന്റെ വീഡിയോ ആരുടേയും ഹൃദയം തൊടുന്നതാണ്. സച്ചിനും ആമിറുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.
#WATCH | Anantnag, J&K: 34-year-old differently-abled cricketer from Waghama village of Bijbehara. Amir Hussain Lone currently captains Jammu & Kashmir’s Para cricket team. Amir has been playing cricket professionally since 2013 after a teacher discovered his cricketing talent… pic.twitter.com/hFfbOe1S5k
— ANI (@ANI) January 12, 2024
ഒരു അധ്യാപകനാണ് തന്റെ ക്രിക്കറ്റ് കഴിവ് കണ്ടെത്തി പാരാ ക്രിക്കറ്റിലേക്ക് പരിചയപ്പെടുത്തിയത് എന്ന് അമീർ പറയുന്നു. 2013 മുതൽ താൻ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അമീർ വെളിപ്പെടുത്തുന്നു. വൈറൽ വീഡിയോയിൽ തനിക്കേറ്റവും പ്രിയപ്പെട്ട സച്ചിന്റെ ജേഴ്സിയിലാണ് അമീർ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ഇടത് തോളിനും കഴുത്തിനും ഇടയിൽ ബാറ്റ് കുരുക്കിവെച്ച് അദ്ദേഹം ബാറ്റ് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. കാലുകൾ കൊണ്ട് കൃത്യതയോടെ പന്തെറിയാനും അമീറിന് അറിയാം.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്