ഇംഗ്ലണ്ടിനെതിരെ റാഞ്ചിയില്‍ അര്‍ധ സെഞ്ചുറി നേട്ടത്തോടെ പരമ്പരയില്‍ 600 റണ്‍സ് തികച്ച് യുവ ഓപ്പണർ യശസ്വി ജെയ്‌സ്വാള്‍. ഇതോടെ മറ്റൊരു റെക്കോര്‍ഡും താരം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ 600ലധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന ബഹുമതിയാണ് ജെയ്‌സ്വാള്‍ നേടിയത്.
സുനില്‍ ഗവാസ്‌കര്‍, ദിലിപ് സര്‍ദേശായി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ജെയ്‌സ്വാളിന് മുമ്പ് ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ സര്‍ദേശായി ഒഴികെയുള്ള താരങ്ങള്‍ രണ്ടു തവണയാണ് 600 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറടിച്ച ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആറാമനായി ജെയ്സ്വാൾ മാറി. രോഹിത് ശർമ്മ (58 ടെസ്റ്റിൽ നിന്ന് 80 സിക്സ്), രവീന്ദ്ര ജഡേജ (71 ടെസ്റ്റിൽ നിന്ന് 64 സിക്സ്), റിഷഭ് പന്ത് (33 ടെസ്റ്റിൽ നിന്ന് 55 സിക്സ്), അജിൻക്യ രഹാനെ (85 ടെസ്റ്റിൽ നിന്ന് 35 സിക്സ്), മായങ്ക് അഗർവാൾ (21 ടെസ്റ്റിൽ നിന്ന് 28 സിക്സ്) എന്നിവർക്ക് പിന്നാലായാണ് ജെയ്സ്വാൾ ഇടം പിടിച്ചത്. 8 ടെസ്റ്റിൽ നിന്നും 26 സിക്സുകൾ താരം പറത്തി. 113 ടെസ്റ്റിൽ നിന്നും 26 സിക്സുകൾ പറത്തിയ വിരാട് കോഹ്ലി ഏഴാമതാണുള്ളത്.
73 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യൻ നിരയിൽ അർധസെഞ്ചുറി പ്രകടനവുമായി സ്കോർ 200 കടത്തിയത്. ശുഭ്മാൻ ഗിൽ (38), ധ്രുവ് ജുറേൽ (30*) എന്നിവരാണ് അൽപ്പമെങ്കിലും തിളങ്ങിയത്. ഇംഗ്ലണ്ടിന്റെ 353 റൺസിന് മറുപടിയായി ഇന്ത്യ ഒന്നാമിന്നിങ്സിൽ 219/7 എന്ന നിലയിൽ പതറുകയാണ്.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 134 റൺസിന് പിന്നിലാണ് ആതിഥേയർ ഇപ്പോൾ. 17 റൺസുമായി കുൽദീപ് യാദവും 30 റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. 32 ഓവറിൽ 84 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ഷോയിബ് ബഷീറാണ് ഇന്ത്യൻ ബാറ്റിങ്ങ് നിരയെ തകർത്തത്. ടോം ഹാർട്ട്ലി രണ്ട് വിക്കറ്റും വീഴ്ത്തി. ജെയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റെടുത്തു. നേരത്തെ ഇംഗ്ലണ്ട് 353 റൺസിൽ ഓൾ ഔട്ടായിരുന്നു. ജോ റൂട്ട് 122 റൺസുമായി പുറത്താകാതെ നിന്നു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്