
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ പതറുന്നു. ഇംഗ്ലണ്ടിന്റെ 353 റൺസിന് മറുപടിയായി ഇന്ത്യ ഒന്നാമിന്നിങ്സിൽ 219/7 എന്ന നിലയിൽ പതറുകയാണ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 134 റൺസിന് പിന്നിലാണ് ആതിഥേയർ ഇപ്പോൾ. 17 റൺസുമായി കുൽദീപ് യാദവും 30 റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ.
32 ഓവറിൽ 84 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ഷോയിബ് ബഷീറാണ് ഇന്ത്യൻ ബാറ്റിങ്ങ് നിരയെ തകർത്തത്. ടോം ഹാർട്ട്ലി രണ്ട് വിക്കറ്റും വീഴ്ത്തി. ജെയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റെടുത്തു. 73 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യൻ നിരയിൽ അർധസെഞ്ചുറി പ്രകടനവുമായി സ്കോർ 200 കടത്തിയത്. ശുഭ്മാൻ ഗിൽ (38), ധ്രുവ് ജുറേൽ (30*) എന്നിവരാണ് അൽപ്പമെങ്കിലും തിളങ്ങിയത്.
ഇന്ത്യൻ ബാറ്റർമാരിൽ രോഹിത് ശർമ്മ (2), അശ്വിൻ (1), രജത് പടിദാർ (17), സർഫറാസ് ഖാൻ (14), രവീന്ദ്ര ജഡേജ (12) എന്നിവർ പാടെ നിരാശപ്പെടുത്തി. ഏഴിന് 302 എന്ന സ്കോറിൽ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 353 റൺസിൽ എത്തിയപ്പോഴേക്കും ഇംഗ്ലണ്ട് ഓൾ ഔട്ടായി. ജോ റൂട്ട് 122 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനോട് ലീഡ് വഴങ്ങുന്ന ദുരവസ്ഥയിലാണ് ഇന്ത്യയിപ്പോൾ. മുഹമ്മദ് സിറാജും ആകാശ് ദീപും മാത്രമാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. റാഞ്ചിയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുന്ന ലക്ഷണമാണ് കാണാനാകുന്നത്.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്















