റാഞ്ചിയിൽ നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചതോടെ പുതുമുഖ പേസര്‍ ആകാശ് ദീപ് ടെസ്റ്റിൽ അരങ്ങേറും. മുഹമ്മദ് സിറാജിനൊപ്പം താരം ന്യൂബോള്‍ പങ്കിടും.
ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡാണ് ആകാശ് ദീപിന് ഇന്ത്യൻ ക്യാപ് സമ്മാനിച്ചത്. തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പെടെ സഹതാരങ്ങൾ താരത്തിന് ആശംസകൾ നേർന്നു.
Say hello to #TeamIndia newest Test debutant – Akash Deep 👋
A moment to cherish for him as he receives his Test cap from Head Coach Rahul Dravid 👏 👏
Follow the match ▶️ https://t.co/FUbQ3Mhpq9 #INDvENG | @IDFCFIRSTBank pic.twitter.com/P8A0L5RpPM
— BCCI (@BCCI) February 23, 2024
പരമ്പരയിൽ രണ്ട് ടെസ്റ്റുകളിൽ ജയിച്ച ഇന്ത്യൻ ടീം 2-1ന് പരമ്പരയിൽ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയ ശേഷം അവസാന രണ്ട് ടെസ്റ്റുകളിലും ആധികാരിക വിജയമാണ് നേടിയത്.
🚨 Toss Update from Ranchi 🚨
England have elected to bat against #TeamIndia in the 4th #INDvENG Test.
Follow the match ▶️ https://t.co/FUbQ3Mhpq9@IDFCFIRSTBank pic.twitter.com/6YpNexdnsM
— BCCI (@BCCI) February 23, 2024
ഈ പരമ്പരയില്‍ അരങ്ങേറുന്ന നാലാമത്തെ താരമാണ് ആകാശ് ദീപ്. നേരത്തെ സര്‍ഫറാസ് ഖാന്‍, രജത് പാടീദാര്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഇന്ത്യൻ ക്യാപ് അണിഞ്ഞിരുന്നു. കഴിഞ്ഞ മാസം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്‍റെ പ്രടകനമാണ് ബംഗാള്‍ പേസര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയത്. കരിയറില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 104 വിക്കറ്റുകളാണ് ആകാശ് ദീപ് വീഴ്ത്തിയത്.
🚨 A look at #TeamIndia‘s Playing XI 🔽
Follow the match ▶️ https://t.co/FUbQ3Mhpq9 #INDvENG | @IDFCFIRSTBank pic.twitter.com/HxEpkWhcwh
— BCCI (@BCCI) February 23, 2024
നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാട്ടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
Read More
- റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല
- IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
- യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്