ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അരങ്ങേറ്റത്തിൽ കസറി ഇന്ത്യൻ പേസർ ആകാശ് ദീപ്. ഒന്നാം ദിനത്തിൽ വീണ ആദ്യ മൂന്ന് വിക്കറ്റുകളും ആകാശ് ദീപിനാണ് ലഭിച്ചത്. സാക് ക്രോളി (42), ബെൻ ഡക്കറ്റ് (11), ഒലീ പോപ് (0) എന്നിവരാണ് ബംഗാളി പേസറുടെ ഇരകൾ. നിർഭാഗ്യത്തോടെ ആയിരുന്നു ആകാശിന്റെ തുടക്കം.
നാലാം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലീഷ് ഓപ്പണർ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചിട്ടും ആകാശ് ദീപിന് വിക്കറ്റ് ലഭിച്ചിരുന്നില്ല. സ്റ്റമ്പ് ലൈനിൽ വന്ന പന്ത് ഇംഗ്ലീഷ് ഓപ്പണറെ മറികടന്ന് ഓഫ് സ്റ്റമ്പ് പിഴുതു.
He is breathing fire
A double-wicket over on Test debut from Akash Deep
![]()
Follow the match
https://t.co/FUbQ3Mhpq9#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/EvQwv8kfPp
— BCCI (@BCCI) February 23, 2024
താരം കന്നി വിക്കറ്റ് നേട്ടത്തിന്റെ ആഘോഷം തുടരവെ, നിരാശനായി മടങ്ങുന്ന ക്രൗളിയോട് നിൽക്കാൻ അമ്പയർ ആവശ്യപ്പെട്ടു. പിന്നാലെ നോബോളും വിളിച്ചു. ആകാശ് ഓവർ സ്റ്റെപ്പ് ചെയ്തതിന് നോബോൾ സ്ഥിരീകരിച്ചതോടെ ക്രൗളിക്ക് ജീവൻ തിരികെ ലഭിച്ചു.
That Leap!
![]()
Akash Deep picks up his
rd wicket
![]()
Zak Crawley departs.
Follow the match
https://t.co/FUbQ3Mhpq9#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/fpRGCPG1vT
— BCCI (@BCCI) February 23, 2024
അരങ്ങേറ്റ മത്സരത്തിൽ ആദ്യ വിക്കറ്റ് ലഭിക്കാൻ ആകാശിന് പത്താം ഓവറിലെ രണ്ടാമത്തെ പന്ത് വരെ കാത്തുനിൽക്കേണ്ടി വന്നു. ബെൻ ഡക്കറ്റിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചാണ് ഒടുവിൽ യഥാർത്ഥത്തിലുള്ള ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇത്തവണ താരം ശരിക്കും ആത്മവിശ്വാസത്തോടെയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
WWW
Akash Deep!
Follow the match
https://t.co/FUbQ3Mhpq9#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/YANSwuNsG0
— BCCI (@BCCI) February 23, 2024
ഇതേ ഓവറിലെ നാലാം പന്തിൽ ഒലീ പോപ്പിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബംഗാളി പേസർ ആകാശത്തോളം ഉയരമുള്ളവനാണ് താനെന്ന് അടിവരയിട്ടുറപ്പിച്ചു. 12 ഓവറിലെ അഞ്ചാം പന്തിൽ ആദ്യം നോബോളിലൂടെ നഷ്ടപ്പെട്ട ഇരയായ സാക് ക്രോളിയെ വീണ്ടും ക്ലീൻ ബോൾ ചെയ്തു യുവതാരം അരങ്ങേറ്റം ഗംഭീരമാക്കി.
Read More
- റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല
- IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
- യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്