ലയണൽ മെസ്സി വരും മുമ്പുള്ള കണക്കുകൾ പ്രകാരം 2022 മുതലുള്ള ഒരു സ്ഥിതിവിവരക്കണക്ക് അനുസരിച്ച് അമേരിക്കയിലെ ഒരു ഫുട്‌ബോൾ മത്സരത്തിനുള്ള ഹാജർനില 19,729 ആരാധകരായിരുന്നു. മെസ്സി കളിക്കുന്ന ഇന്റർ മയാമി ടീമിന്റെ സ്ഥിതിയാകട്ടെ ഇതിനേക്കാളും മോശമായിരുന്നു. കഴിഞ്ഞ വർഷം മെസ്സിയുടെ വരവിന് പിന്നാലെ അമേരിക്കയിലെ ഫുട്ബോൾ ഗ്യാലറികളിലേക്കുള്ള കാണികളുടെ വരവിൽ അഞ്ച് ശതമാനത്തിന്റെ കുതിപ്പുണ്ടായി.
2024ലെ യു.എസിലെ മേജർ സോക്കർ ലീഗ് (എം.എൽ.എസ്) സീസൺ ആരംഭിക്കുന്നതിന് മുമ്പേ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് ഇൻ്റർ മയാമി രംഗത്തെത്തിയിരുന്നു. മയാമി ക്ലബ്ബിന് പുറമെ മറ്റു ആറ് ക്ലബ്ബുകൾ കൂടി വ്യക്തിഗത ഹാജർ റെക്കോർഡിൽ കാര്യമായ വളർച്ചയുണ്ടാക്കി. ഈ ക്ലബ്ബുകളുടെയെല്ലാം ഹാജർനിലയിൽ കരിയറിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച റെക്കോർഡാണ് ഈ വർഷം സ്ഥാപിച്ചിരിക്കുന്നത്.
ചില എം.എൽ.എസ് ഗെയിമുകളിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആപ്പിൾ ടി.വി പ്ലസ് സമ്മതിക്കുന്നു. ലീഗുമായി ആപ്പിൾ ചാനൽ 10 വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. എൻ.എഫ്.എല്ലിൻ്റെ ടോം ബ്രാഡിയും എൻ.ബി.എയുടെ ലെബ്രോൺ ജെയിംസും കൈകാര്യം ചെയ്തതിനേക്കാൾ കൂടുതൽ ജേഴ്സി വിൽപ്പന മെസ്സിയുടെ ക്ലബ്ബ് നടത്തിയെന്നും എ.പി. റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ മേജർ ലീഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ ഹോങ്കോങ് ഇലവനെതിരെ മെസ്സി കളിക്കാതിരുന്നതിൽ ടീമിനെതിരെ ഹോങ്കോങ് ഭരണകൂടം രംഗത്ത് വന്നിരുന്നു. പിന്നാലെ ഇന്റർ മയാമിയും ലയണൽ മെസ്സിയും നേരിട്ട് ക്ഷമാപണം നടത്തി തടിയൂരി. സൗദിയിൽ അൽ ഹിലാലുമായ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നു. അൽ നസറിനെതിരായ മത്സരത്തിലാകട്ടെ ഏതാനും മിനിറ്റുകൾ മാത്രമാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ ഹോങ്കോങ് ഇലവനെതിരായ മത്സരത്തിൽ മുഴുവൻ സമയവും മെസ്സി കളിച്ചിരുന്നില്ല. ഇതിനെതിരെ ഹോങ്കോങ് ആരാധകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Read More
- റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല
- IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
- യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്