ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഫെബ്രുവരി 23 മുതൽ റാഞ്ചിയിലാണ് നാലാം ടെസ്റ്റ്. തുടർച്ചയായ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നതിനാലാണ് താരത്തിന് വിശ്രമം നൽകാൻ ആലോചിക്കുന്നത്. പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി ബുംറ ഇതുവരെ 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ബുംറയ്ക്ക് പകരക്കാരനായി മുകേഷ് കുമാറിനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. മൂന്നാം ടെസ്റ്റിൽ ടീമിൽ നിന്നൊഴിവാക്കപ്പെട്ട മുകേഷ് കുമാറിനോട് രഞ്ജി ട്രോഫിയിൽ കളിക്കാൻ നിർദ്ദേശിച്ചിരുന്നു. മധ്യനിര ബാറ്റർ കെ.എൽ. രാഹുൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. സർഫറാസ് ഖാനെ നിലനിർത്തി മോശം ഫോമിലുള്ള രജത് പാട്ടിദാറിനെയാകും മാറ്റുക.
മൂന്നാം ടെസ്റ്റിലെ രണ്ടിന്നിങ്സിലും അർധസെഞ്ചുറി നേടിയ സർഫറാസ് ഖാൻ രോഹിത് ശർമ്മയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നു. രണ്ടാമിന്നിങ്സിൽ ജെയ്സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി സർഫറാസ് ഇന്ത്യയ്ക്ക് കൂറ്റൻ ഒന്നാമിന്നിങ്സ് ലീഡ് സമ്മാനിച്ചിരുന്നു.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാൽ പരമ്പരയിൽ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പ്രതികരിച്ചു. അഞ്ച് മത്സരം കഴിയുമ്പോൾ 3-2ന് ഇംഗ്ലണ്ട് വിജയിക്കുമെന്നും സ്റ്റോക്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്