ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ആദ്യത്തെ വനിതാ ടീം പരിശീലകയാണ് ജാനെക് ഷോപ്മാന്‍. നെതർലൻഡിന്റെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണവർ. ഇന്ത്യൻ ഹോക്കി ടീമിന്റെ സഹപരിശീലക ആയിരുന്ന രണ്ടര വർഷത്തെ ജോലിയിൽ താൻ നേരിട്ട ദൈനംദിന വെല്ലുവിളികളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അവർ നടത്തിയത്.
വനിതകൾ ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്ത് നിന്നുമാണ് താൻ വരുന്നത്. എന്നാൽ ഇന്ത്യയിൽ ഹോക്കി അസോസിയേഷൻ്റെ ഭാഗത്ത് നിന്ന് തനിക്ക് അത്തരമൊരു ബഹുമാനം ലഭിക്കുന്നില്ലെന്നാണ് ഷോപ്മാന്റെ ആരോപണം. “ഇന്ത്യൻ ടീമിന്റെ സഹപരിശീലക സ്ഥാനത്തായിരുന്നപ്പോൾ തനിക്ക് ഒരു ബഹുമാനവും ലഭിച്ചിട്ടില്ല. തന്റെ വാക്കുകൾ ആരും ശ്രവിച്ചിരുന്നില്ല. എന്നാൽ മുഖ്യപരിശീലക സ്ഥാനത്ത് താൻ എത്തിയപ്പോൾ എല്ലാവരും തനിക്ക് ബഹുമാനം നൽകാൻ തുടങ്ങി. സഹപരിശീലക ആയിരുന്ന കാലഘട്ടം ബുദ്ധിമുട്ടേറിയത് ആയിരുന്നു,”
“താൻ നെതർലൻഡ്സിൽ നിന്നാണ് വരുന്നത്. അമേരിക്കയിൽ ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്നെല്ലാം വ്യത്യസ്തമാണ് ഇവിടുത്തെ സാഹചര്യം. പല തവണ ഇവിടെ നിന്നും പോകാൻ താൻ ആഗ്രഹിച്ചു. അതിന് കാരണം ഇന്ത്യയിലെ ജോലി കഠിനമാണ്. ഇത് കഠിനമാണെന്ന് എനിക്കറിയാം. എന്നാൽ ഞാൻ പറഞ്ഞതു പോലെ ഞാൻ പെൺകുട്ടികളെ സ്നേഹിക്കുന്നു. വളരെയധികം സാധ്യതകൾ ഞാൻ കാണുന്നു. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ ഇത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്,” ഷോപ്മാൻ പറഞ്ഞു.
ഞായറാഴ്ച ഇവിടെ ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന എഫ്.ഐ.എച്ച് പ്രോ ലീഗ് മത്സരത്തിൽ ടൈ ബ്രേക്കറിലൂടെ ഇന്ത്യ യു.എസ്.എയെ തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഡച്ച് വനിത വിതുമ്പിക്കരഞ്ഞു. 2020 ജനുവരിയിൽ അന്നത്തെ ചീഫ് കോച്ച് ജോർഡ് മരിജിൻ്റെ സ്റ്റാഫിൽ അനലിറ്റിക്കൽ കോച്ചായാണ് ഷോപ്മാൻ ഇന്ത്യയിലെത്തിയത്. ആ നിമിഷം മുതൽ ഹോക്കി ഇന്ത്യയുടെ തലപ്പത്തുള്ളവർ തന്നെ വിലമതിക്കുന്നില്ലെന്ന് ഷോപ്‌മാൻ പറഞ്ഞു.
ഒരു സ്ത്രീയെന്ന നിലയിൽ ഈ രാജ്യം വളരെ ബുദ്ധിമുട്ടാണ്. അതെ, നിങ്ങൾക്ക് ഒരു അഭിപ്രായം പറയാൻ കഴിയുന്നത് അത് വിലമതിക്കുന്നതുമായ ഒരു സംസ്കാരത്തിൽ നിന്നാണ്. ഇവിടെയത് ശരിക്കും ബുദ്ധിമുട്ടാണ്. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം നേടാനാകാത്തതിനെ തുടർന്ന് ഫെഡറേഷൻ്റെ സെക്രട്ടറി ജനറൽ ഭോല നാഥ് സിംഗ് അവളെ പുറത്താക്കാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും ഹോക്കി ഇന്ത്യ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് ടിർക്കിയുടെ ഇടപെടൽ കാരണം അതിന് കഴിഞ്ഞില്ല. ടിർക്കിയിൽ നിന്നും സംഘടനയുടെ സി.ഇ.ഒ എലീന നോർമനിൽ നിന്നും തനിക്ക് വളരെയധികം പിന്തുണ ലഭിച്ചു,” ഷോപ്മാൻ പറഞ്ഞു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്