ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ യശസ്വി ജെയ്സ്വാൾ ആയിരുന്നു ഇന്ത്യയുടെ വിജയശിൽപ്പി. വിശാഖപട്ടണത്തിന് പുറമെ രാജ്കോട്ടിലും ഇരട്ട സെഞ്ചുറി നേടി ഇംഗ്ലീഷുകാരെ മുട്ടുകുത്തിക്കാൻ യുവതാരത്തിനായി. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിൽ വെടിക്കെട്ട് ഓപ്പണറായി തിളങ്ങിയതാണ്, സ്റ്റേഡിയത്തിന് പുറത്ത് പാനിപ്പൂരി വിറ്റുനടന്ന പയ്യനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പണറായി തിരഞ്ഞെടുക്കാൻ കാരണമായത്. കിട്ടിയ അവസരങ്ങളിലെല്ലാം അവിശ്വസനീയമായ സ്ഥിരത പ്രകടിപ്പിച്ച താരം അരങ്ങേറി മാസങ്ങൾക്കകം ദേശീയ ടീമിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.
എന്തുകൊണ്ടാണ് രാജ്യം മുഴുവൻ യശസ്വി ജെയ്സ്വാളിന്റെ രാജ്കോട്ടിലെ രണ്ടാമിന്നിങ്സിനെ പുകഴ്ത്തുന്നതെന്ന് നിങ്ങൾക്ക് മനസിലായോ? ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റിലെ ഏറ്റവും അപകടകാരിയായ പേസറായാണ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ എന്ന ജിമ്മിയെ വിലയിരുത്തുന്നത്. ഇക്കാലത്ത് ജീവിച്ചിരിക്കുന്ന ക്രിക്കറ്റർമാരിൽ വച്ച് ഒരിക്കലും കളിക്കാനാകാത്ത പന്തുകളെറിയാൻ ശേഷിയുള്ളത്, ഒരു അസാദ്ധ്യ ജന്മമാണ് അദ്ദേഹം.
What an inspirational story… So happy for #YashasviJaiswal 🙌 pic.twitter.com/6wbU9h4Xaw
— Mr Sinha (@MrSinha_) February 18, 2024
പ്രതാപശാലിയായ റിവേഴ്സ് സ്വിങ്ങുകളുടെ രാജാവിനെയാണ് അടുത്ത കാലം വരെ ഉത്തർപ്രദേശിലെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചു നടന്നൊരു പയ്യൻ എടുത്തിട്ട് പഞ്ചറാക്കിയത്. അതെ, ജെയിംസ് ആൻഡേഴ്സണിന്റെ കരിയറിൽ ഇന്നേവരെ ഇത്തരമൊരു സ്വീകരണം അദ്ദേഹത്തിന് എവിടെ നിന്നും ലഭിച്ചിട്ടുണ്ടാകില്ല. രാജ്കോട്ട് ടെസ്റ്റിന്റെ നാലാം ദിനം ഉച്ചഭക്ഷണത്തിന് പിന്നാലെ ഇന്ത്യൻ ടീം നേരിട്ട 85ാം ഓവറിലാണ് സംഭവം. ഇരട്ട സെഞ്ചുറി തികച്ചതിന് പിന്നാലെയാണ് ആന്‍ഡേഴ്സണെ ഹാട്രിക് സിക്സ് പറത്തി ജെയ്സ്വാൾ കളംവിട്ടത്.
What a journey #YashasviJaiswal ❤️ pic.twitter.com/ruuoMiF3un
— Prayag (@theprayagtiwari) February 18, 2024
അതിന് മുമ്പേ താരം 14 ബൗണ്ടറിയും 12 സിക്സും പറത്തിയിരുന്നു. 236 പന്തില്‍ 214 റണ്‍സെടുത്ത ജെയ്സ്വാള്‍ പുറത്താകാതെ നിന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ഇന്നിങ്‌സില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറപ്പിക്കുന്ന താരമെന്ന ലോക റെക്കോര്‍ഡിനൊപ്പവും യശസ്വിയെത്തി. മുന്‍ പാക് നായകന്‍ വസീം അക്രത്തിനൊപ്പമാണ് താരം റെക്കോർഡ് നേട്ടം പങ്കിടുന്നത്. 1996ല്‍ സിംബാബ്‌വെക്കെതിരെയാണ് വസീം അക്രം 12 സിക്‌സുകള്‍ അടിച്ചുകൂട്ടിയത്.
6⃣6⃣6⃣! You have Bazball. We have Jaisball. 💥#YashasviJaiswal #INDvENG #INDvsENG #TeamIndia #BharatArmy #COTI🇮🇳pic.twitter.com/16wDhSyVBT
— The Bharat Army (@thebharatarmy) February 18, 2024
ഒരു പരമ്പരയില്‍ തന്നെ 20ന് മുകളില്‍ സിക്സറുകള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും രാജ്‌കോട്ടില്‍ യശസ്വി സ്വന്തമാക്കി. ടെസ്റ്റ് കരിയറില്‍ യശസ്വിയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. നിര്‍ണായക പ്രകടനത്തിലൂടെ നിരവധി റെക്കോര്‍ഡുകളാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജെയ്സ്വാള്‍ നേടുന്ന രണ്ടാം ഇരട്ട സെഞ്ചുറിയാണിത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ജെയ്സ്വാള്‍ സ്വന്തം പേരിലാക്കി.
Aggression like Yuvraj Singh 🤯
Class of Sourav Ganguly 💯
That’s Yashasvi Jaiswal for you 🤩#INDvsENG #YashasviJaiswal#SarfarazKhan #INDvsENGpic.twitter.com/z4tARG7UYs— Richard Kettleborough (@RichKettle07) February 18, 2024
ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കറിന് പോലും ഇംഗ്ലണ്ടിനെതിരെ ഒരു ഇരട്ട സെഞ്ചുറി മാത്രമാണ് നേടാനായത്. ഗവാസ്കറിന് പുറമെ വിരാട് കോഹ്‌ലി, വിനോദ് കാംബ്ലി, രാഹുല്‍ ദ്രാവിഡ്, ചേതേശ്വര്‍ പൂജാര, ഗുണ്ടപ്പ വിശ്വനാഥ്, മന്‍സൂര്‍ അലി ഖാന്‍ പട്ടൗടി എന്നിവരും ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിട്ടുണ്ട്.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്