സഞ്ജു സാംസണിന്റെ അഭാവത്തിൽ നായകനായി പദവിയേറ്റ സച്ചിൻ ബേബിയുടെ കരുത്തിൽ തുടർച്ചയായ അവസാനത്തെ രഞ്ജി ട്രോഫി മത്സരത്തിലും കേരളത്തിന്റെ പിള്ളേർ കലക്കുന്നു. ആന്ധ്രയ്ക്കെതിരെ ഒന്നാമിന്നിങ്സ് ലീഡ് നേടിയ കേരള താരങ്ങൾ മൂന്നാം ദിനം ബാറ്റിങ്ങ് തുടരുകയാണ്.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരെ കേരളം മികച്ച ലീഡിലേക്ക് കുതിക്കുകയാണ്. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷൻ പിന്നിടുമ്പോൾ കേരളം നാല് വിക്കറ്റിന് 339 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ കേരളത്തിന് ഇപ്പോൾ 67 റൺസിന്റെ ലീഡുണ്ട്. സെഞ്ചുറിയുമായി സച്ചിൻ ബേബി കളം നിറഞ്ഞപ്പോൾ അക്ഷയ് ചന്ദ്രൻ സെഞ്ചുറിക്കരികിലാണ്.
ആദ്യ ഇന്നിങ്സിൽ 272 റൺസാണ് ആന്ധ്രയുടെ സ്കോർ. മൂന്നിന് 258 എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലെത്തിയ കേരളത്തിന് ലീഡ് നേടാൻ അധിക സമയം വേണ്ടിവന്നില്ല. പിന്നാലെ സച്ചിൻ ബേബി സെഞ്ചുറിയും പൂർത്തിയാക്കി. 113 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് ആകെ നഷ്ടമായത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അക്ഷയ് ചന്ദ്രൻ 96 റൺസുമായി ക്രീസിലുണ്ട്. 15 റൺസുമായി സൽമാൻ നിസാറാണ് അക്ഷയ്ക്ക് കൂട്ട്.
നേരത്തെ സഞ്ജു സാംസൺ ഈ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. അവസാന മത്സരത്തിൽ ജയിച്ചാലും കേരളത്തിന് മുന്നോട്ട് പോകാനാകില്ല. ഇതോടെയാണ് മത്സര ഫലം അപ്രസക്തമായ കളിയിൽ നിന്ന് സഞ്ജു സാംസൺ സ്വയം വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ആന്ധ്രയ്‌ക്കെതിരായ മത്സരം 2023-24 രഞ്ജി ട്രോഫി സീസണിൽ കേരളത്തിന്റെ അവസാന മത്സരമാണ്.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്