ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിലാണ്. യശസ്വി ജെയ്സ്വാളിനെ പോലൊരു വെടിക്കെട്ട് ഓപ്പണറും, മദ്ധ്യനിരയിൽ ശുഭ്മൻ ഗിൽ, സർഫറാസ് ഖാൻ എന്നിവരെ പോലുള്ള കരുത്തുറ്റ ബാറ്റർമാരും, ബൗളിങ്ങിൽ തീയുണ്ടകൾ പോലുള്ള ഡെലിവറികളുമായി എതിരാളികളെ വിറപ്പിക്കുന്ന ജസ്ര്പീത് ബുംറയും മുഹമ്മദ് സിറാജും ഉള്ളപ്പോൾ ഈ ഇന്ത്യൻ ടീം എങ്ങനെ പരാജയപ്പെടാനാണ്?
വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ പോലുള്ള പ്രഗത്ഭ താരങ്ങളുടെ അഭാവം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ തിരിച്ചിറക്കത്തിന് കാരണമായേക്കുമോ എന്ന് ആരാധകരിൽ പലരും ഭയക്കുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ടീമിന് പ്രതീക്ഷയേകുന്ന യുവനിരയുടെ പട്ടാഭിഷേകം നടക്കുന്നത്.
A mighty impressive batting display from #TeamIndia! 💪 💪
2⃣1⃣4⃣* for Yashasvi Jaiswal
9⃣1⃣ for Shubman Gill
6⃣8⃣* for Sarfaraz KhanScorecard ▶️ https://t.co/FM0hVG5pje#INDvENG | @IDFCFIRSTBank pic.twitter.com/xYB1A6vgUY
— BCCI (@BCCI) February 18, 2024
ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി ഇരട്ട സെഞ്ചുറി നേടിയ യശസ്വി ജെയ്സ്വാളിന്റെ പ്രകടനമാണ് ഇതിൽ ആദ്യം എടുത്തുപറയേണ്ടത്. 104 റണ്‍സെടുത്ത് ഇന്നലെ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട ജയ്സ്വാള്‍ 193 പന്തിലാണ് 150 റണ്‍സടിച്ചത്. 28 പന്തുകള്‍ കൂടി നേരിട്ട് 231 പന്തില്‍ ജയ്സ്വാള്‍ പരമ്പരയിലെ രണ്ടാം ഡബിള്‍ സെഞ്ചുറിയും സ്വന്തമാക്കി.
The joy and appreciation say it all! ☺️ 👏
Where were you when Yashasvi Jaiswal scored his second Double Ton in Tests 🤔
Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/kun7eMiFdw
— BCCI (@BCCI) February 18, 2024
ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലും ജയ്സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. രണ്ട് ഡബിള്‍ സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം പരമ്പരയില്‍ അഞ്ഞൂറിലേറെ റണ്‍സ് വാരിയ ജയ്സ്വാള്‍ ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടങ്കയ്യന്‍ ബാറ്ററാണ്.
2⃣0⃣0⃣ & more reasons to celebrate this! 👏 👏
What’s yours❓ 🤔
Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/LPOEEASUAF
— BCCI (@BCCI) February 18, 2024
2007ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ 534 റണ്‍സടിച്ച സൗരവ് ഗാംഗുലിയാണ് ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റര്‍.
തുടർച്ചയായ രണ്ടാമിന്നിങ്സിലും അർധ സെഞ്ചുറി നേടിയ സർഫറാസ് ഖാന്റെ (68) തകർപ്പൻ ബാറ്റിങ്ങും ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് സമ്മാനിക്കുന്നതിൽ നിർണായകമായി. ജെയ്സ്വാളിനൊപ്പം പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 172 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്