സൗദി പ്രോ ലീഗിൽ ജയത്തോടെ കിരീട പോരാട്ടം ശക്തമാക്കി അൽ നസറിന്റെ തിരിച്ചുവരവ്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ ഫത്തേഹിനെ തോൽപ്പിച്ച് അൽ നസർ പ്രോ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലുമായി വെറും നാല് പോയിന്റിന്റെ വ്യത്യാസമാണ് ഇപ്പോൾ അൽ നസറിനുള്ളത്.
ആവേശകരമായ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. താരസമ്പന്നമായ അൽ നസറിനേക്കാൾ നേരിയ മുൻതൂക്കം എതിരാളികളായ അൽ ഫത്തേഹിന് ഉണ്ടായിരുന്നു. 17ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ നസർ മുന്നിലെത്തി. പുതുവർഷത്തിൽ ക്രിസ്റ്റ്യാനോ നേടുന്ന രണ്ടാമത്തെ ഗോളാണിത്. എന്നാൽ 29ാം മിനിറ്റിനകം സലേം അൽ നജ്ദിയിലൂടെ എതിരാളികൾ സമനില പിടിച്ചു.
THE SECOND SIUUUU OF 2024 🐐
LISTEN TO THE SOUND OF THE SIUUUU 🔥
pic.twitter.com/OeJx1WFd4v— CristianoXtra (@CristianoXtra_) February 17, 2024
എന്നാൽ, രണ്ടാം പകുതിയിൽ ഒട്ടാവിയോയുടെ തീപ്പൊരു ഹെഡ്ഡർ ഗോൾ മഞ്ഞപ്പടയ്ക്ക് ജയം സമ്മാനിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഗോളിന് അടുത്തെത്തിയിരുന്നു.
Like how did that not go in 🤯
These are things the players do to deny Cristiano Ronaldo…
In THAT other league they would just let it go in or put it in themselves 🤷♂️
— Al Nassr Zone (@TheNassrZone) February 17, 2024
എങ്കിലും അൽ ഫത്തേഹിന്റെ പ്രതിരോധ മികവ് സൂപ്പർ താരത്തിന് ഗോൾ അനുവദിച്ചില്ല.
🚨🚨| GOAL: Otavio gives Al Nassr the lead!!
Al Nassr 2-1 Al Fateh pic.twitter.com/CAOgw9Ie0Z
— CentreGoals. (@centregoals) February 17, 2024
അതേസമയം, പെനാൽറ്റി അല്ലാത്ത ഗോളുകളുടെ എണ്ണത്തിൽ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിയെ ക്രിസ്റ്റ്യാനോ പിന്നിലാക്കി. റൊണാൾഡോ 715, മെസ്സി 714 എന്നിങ്ങനെയാണ് ഗോളുകളുടെ കണക്കുകൾ.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്