ഇംഗ്ലണ്ടിനെതിായി രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 500 വിക്കറ്റ് നേട്ടം സ്വന്മാക്കിയ ആർ അശ്വിന് വൈകാരിക സന്ദേശവുമായി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. പ്രിയപ്പെട്ട സഹോദരാ നിങ്ങളുടെ പുഞ്ചിരി എന്നെ കരയിപ്പിച്ചിരിക്കുന്നുവെന്നാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സൂര്യകുമാർ അശ്വിനെ പ്രശംസിച്ചുകൊണ്ട് കുറിച്ചത്.
“അശ്വിൻ ഭായ് നിങ്ങളുടെ പുഞ്ചിരി എന്നെ കരയിപ്പിച്ചു, നിങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ.” സൂര്യ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിൽ സാക് ക്രാളിയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ നാഴികക്കല്ലായ നേട്ടത്തിലേക്ക് അശ്വിൻ ചുവടുവെച്ചത്. നേട്ടത്തിന് പിന്നാലെ ഫാമിലി മെഡിക്കൽ എമർജൻസി കാരണം രാജ്‌കോട്ടിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും താരം പിൻമാറിയിരുന്നു.
“ചാമ്പ്യൻ ക്രിക്കറ്റ് താരത്തിനും കുടുംബത്തിനും ബിസിസിഐ ഹൃദയംഗമമായ പിന്തുണ നൽകുന്നു, കളിക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ക്ഷേമവും വളരെ പ്രധാനമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ സഞ്ചരിക്കുമ്പോൾ അശ്വിന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് ബോർഡ് അഭ്യർത്ഥിക്കുന്നു”. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു.
“ബോർഡും ടീമും അശ്വിന് ആവശ്യമായ ഏത് സഹായവും നൽകുന്നത് തുടരും, കൂടാതെ ആവശ്യാനുസരണം പിന്തുണ നൽകുന്നതിന് ആശയവിനിമയം നടത്തുകയും ചെയ്യും. ഈ സെൻസിറ്റീവ് കാലഘട്ടത്തിൽ ആരാധകരുടെയും മാധ്യമങ്ങളുടെയും ധാരണയെയും സഹാനുഭൂതിയെയും ടീം ഇന്ത്യ അഭിനന്ദിക്കുന്നു.
രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജിന്റെ പ്രകടനത്തേയും സൂര്യ അഭിനന്ദിച്ചിരുന്നു. “മാഫ് കർണ ബഹുത് ബൗളർ ഓഫ് യാർ (എന്നോട് ക്ഷമിക്കൂ, നിങ്ങൾ ഒരു മികച്ച ബൗളറാണ്)” എന്നായിരുന്നു സൂര്യ സിറാജിനെ പ്രശംസിച്ചുകൊണ്ട് എഴുതിയത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് 71.1 ഓവറിൽ 319ന് പുറത്തായി.
അതേ സമയം മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ശുബ്മാൻ ഗില്ലും കുൽദീപ് യാദവും പുറത്താകാതെ ക്രീസിൽ തുടരുകയാണ്. ഇന്ത്യയുടെ സ്കോർ 196/2 എന്ന നിലയിലും മൂന്നാം ദിനം അവസാനിക്കുമ്പോൾ ലീഡ് 322 എന്ന നിലയിലുമാണ്. യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയാണ് അവസാന സെഷനിൽ ഇംഗ്ലണ്ടിൽ നിന്ന് കളി ഇന്ത്യയുടെ വരുതിയിലേക്ക് എത്തിച്ചിരിക്കുന്നത്.
നേരത്തെ രോഹിത് ശർമ്മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 445 റൺസെടുത്തിരുന്നു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്