രാജ്കോട്ടിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. റിട്ടയേർഡ് ഹർട്ടായി കളംവിട്ട യശസ്വി ജയ്‌സ്വാളിന്റെയും (106 ) ശുഭ്മൻ ഗില്ലിന്റെയും (91) തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ജയപ്രതീക്ഷ നൽകുന്നത്. നൈറ്റ് വാച്ച്മാനായെത്തിയ കുൽദീപ് യാദവാണ് (16) നാലാം ദിവസം ആദ്യ സെഷനിൽ ജെയ്സ്വാളിനൊപ്പം ക്രീസിലുള്ളത്. ജെയ്സ്വാൾ ബാറ്റിങ്ങിനായി തിരിച്ചെത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ലീഡ് 376 പിന്നിട്ടു. സ്കോർ – 250/3 (68 ഓവർ).
അതിവേഗം ലീഡ് ഉയർത്തി ഉച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിടാനായിരിക്കും രോഹിത് ശർമ്മ ശ്രമിക്കുക. ശുഭ്മൻ ഗിൽ (91) രോഹിത് ശര്‍മ്മ (19), രജത് പടിദാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെഞ്ചുറിക്ക് 9 റൺസകലെ ഗില്ലിനെ സ്റ്റോക്സിന്റെ ഫീൽഡിങ് മികവിൽ ഹാർട്ട്ലി റണ്ണൌട്ടാക്കുകയായിരുന്നു.
These two are ticking along & how! ✅
Shubman Gill 🤝 Kuldeep Yadav
5⃣0⃣-run stand & going strong 💪
Follow the match ▶️ https://t.co/FM0hVG5X8M#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/foRft40zGE
— BCCI (@BCCI) February 18, 2024
ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട്, ടോം ഹാര്‍ട്ട്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. നേരത്തെ 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്.
കോഹ്ലിക്ക് പകരം ആ പൊസിഷനിൽ കളിക്കാനെത്തിയ രജത് പടിദാർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാജ്കോട്ടിൽ നടത്തിയത്. രണ്ടിന്നിങ്സലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസെടുത്ത താരം, രണ്ടാമിന്നിങ്സിൽ പൂജ്യത്തിനാണ് പുറത്തായത്. ടോം ഹാർട്ട്ലിയാണ് രണ്ടു തവണയും അദ്ദേഹത്തെ പുറത്താക്കിയത്.
🚨 UPDATE 🚨: R Ashwin set to rejoin #TeamIndia from Day 4 of the 3rd India-England Test.#INDvENG | @IDFCFIRSTBankhttps://t.co/rU4Bskzqig
— BCCI (@BCCI) February 18, 2024
അതേസമയം, അമ്മയുടെ അനാരോഗ്യം കാരണം ചെന്നൈയിലേക്ക് മടങ്ങിയ രവിചന്ദ്രൻ അശ്വിൻ ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരും. മത്സരത്തിൽ അശ്വിന് തുടർന്നും കളിക്കാനാകും. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്സിൽ അശ്വിന്റെ ബോളിങ് പ്രകടനം നിർണായകമാകും.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്