ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ 117ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 15 സ്ഥാനങ്ങള്‍ താഴേക്കാണ് ഇഗോർ സ്റ്റിമാക്കിന്റെ ഇന്ത്യ വീണത്. ഏഴ് വര്‍ഷത്തിനിടയിലുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കാണിത്. എഫ്.സി ഏഷ്യന്‍ കപ്പിലെ മോശം പ്രകടനമാണ് റാങ്കിങ്ങില്‍ സുനിൽ ഛേത്രിക്കും സംഘത്തിനും തിരിച്ചടിയായത്.
എഫ്.സി ഏഷ്യന്‍ കപ്പില്‍ ദയനീയ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടമത്സരങ്ങളില്‍ ഒരു വിജയം പോലുമില്ലാതെയാണ് സുനില്‍ ഛേത്രിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ഗോള്‍ വഴങ്ങിയ ഇന്ത്യയ്ക്ക് ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതെ പോവുകയും ചെയ്തിരുന്നു.
We’re back for the 2️⃣nd half!
The final push for victory 👊🐯SYR 🇸🇾 0-0 🇮🇳 IND
📺 @Sports18 & @JioCinema
💻 https://t.co/wGw31LgysM#SYRvIND ⚔️ #AsianCup2023 #BlueTigers 💙 #IndianFootball ⚽ pic.twitter.com/TgSGr3GWwH— Indian Football Team (@IndianFootball) January 23, 2024
2017 ജനുവരിയിലെ റാങ്കിങ്ങില്‍ 129ാം സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണ് ഇത്. 2015ലെ 173ാം റാങ്ക് ആണ് ഇന്ത്യൻ ഫുട്ബോൾ ടിമിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്.
This is one of the fastest slides for us since the FIFA Ranking was introduced.
This is not the change we wanted to experience.#IndianFootball pic.twitter.com/6qQ517uwhy
— Shaji Prabhakaran (@Shaji4Football) February 15, 2024
2023 ഡിസംബര്‍ 21ന് പുറത്തിറക്കിയ അവസാന ഫിഫ റാങ്കിംഗില്‍ 102ാം സ്ഥാനത്തായിരുന്നു ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീം. എന്നാല്‍ ഏഷ്യന്‍ കപ്പിന് ശേഷമുള്ള റാങ്കിങ്ങിലാണ് ഇപ്പോള്‍ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്