ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്ത ശേഷം താരങ്ങൾ രഞ്ജി ട്രോഫി കളിക്കണമെന്ന ബി.സി.സി.ഐ നിർദ്ദേശം വീണ്ടും അവഗണിച്ച് ഇഷാൻ കിഷൻ. ഇന്ന് ആരംഭിച്ച രാജസ്ഥാനെതിരായ അവസാന മത്സരത്തിലും ജാർഖണ്ഡ് ടീമിൽ ഇന്ത്യയുടെ ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ കളിക്കുന്നില്ല. സീസണിൽ ജാർഖണ്ഡിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്. രാജസ്ഥാനെതിരായ മത്സരം സീസണിലെ ജാർഖണ്ഡിന്റെ അവസാന മത്സരമാണ്.
ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐയുടെ പുതിയ നിബന്ധന. രഞ്ജി ട്രോഫി മത്സരം കളിച്ചവര്‍ മാത്രം ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുത്താല്‍ മതിയെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനടക്കം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ നിര്‍ണായക തീരുമാനം.
ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത കിഷന്‍ ഒരു രഞ്ജി മത്സരം പോലും കളിക്കാതെ ഐ.പി.എല്ലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് മാനസിക സമ്മര്‍ദ്ദം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാന്‍ നിലവില്‍ ബറോഡയിലാണ്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ക്രുണാല്‍ പാണ്ഡ്യയ്ക്കുമൊപ്പം ഐ.പി.എല്‍ സീസണിനായുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഐ.പി.എല്ലില്‍ പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാന്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത ഇഷാന്‍ ദുബായിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തത് ഇന്ത്യന്‍ ടീം ബി.സി.സി.ഐയ്ക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. പിന്നാലെ അമിതാഭ് ബച്ചൻ നടത്തുന്ന കോൻ ബനേഗാ ക്രോർപതിയിലും താരം പങ്കെടുത്തിരുന്നു.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്