ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ ഭാഗ്യക്കേടാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരുന്നത്. പ്രമുഖ താരങ്ങൾക്ക് പരിക്കേറ്റതിന് പിന്നാലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയാണ് കൊമ്പന്മാരെ കാത്തിരുന്നത്. പഞ്ചാബ് എഫ്.സിക്കെതിരായ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ വിജയവഴിയിൽ തിരിച്ചെത്താനാണ് കേരളം കാത്തിരിക്കുന്നത്.
ചെന്നൈയിൽ നടക്കുന്ന എവേ മത്സരത്തിൽ, ഇന്ന് ചെന്നൈയ്ൻ എഫ്.സി ആണ് ബ്ലാസ്റ്റേഴ്സിന്റെ കടുത്ത എതിരാളികൾ. സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ചെന്നൈ ടീമിന് ജയം അനിവാര്യമാണ്. മോഹൻ ബഗാനെ അവരുടെ സ്റ്റേഡിയത്തിൽ തകർത്തതിന് ശേഷം ബ്ലാസ്റ്റേഴ്സ് തിരിച്ചടികൾ നേരിടുകയാണ്. സൂപ്പർ കപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയിരുന്നു.
ഐ.എസ്.എല്ലിൽ കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് കേരള ടീമിന്റെ സ്ഥാനം. തിരിച്ചടികൾ മറികടന്ന് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് 13 മത്സരങ്ങളിൽ മൂന്ന് ജയം മാത്രമാണ് ചെന്നൈയ്ൻ എഫ്.സിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്.
പോയിന്റ് ടേബിളിൽ 11ാം സ്ഥാനത്താണ് അവരുള്ളത്. പ്ലേ ഓഫിൽ കളിക്കണമെങ്കിൽ ശേഷിച്ച മത്സരങ്ങളിൽ ചെന്നൈയ്ന് ജയം നിർണായകമാണ്. ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയായിരുന്നു ഫലം. ഇരു ടീമുകളും അന്ന് മൂന്ന് ഗോളുകൾ വീതം നേടിയിരുന്നു.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്