രാജ്‌കോട്ടിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അനിൽ കുംബ്ലെ തൻ്റെ കന്നി ടെസ്റ്റ് ക്യാപ്പ് നൽകിയപ്പോൾ സർഫറാസ് ഖാന് കണ്ണുനീർ അടക്കാനായില്ല. അവൻ്റെ അരികിൽ ഭാര്യ റൊമാന ജാഹുറിയും ഉണ്ടായിരുന്നു. അവൾക്കും ആഹ്ളാദത്താൽ കണ്ണീരടക്കാനായില്ല. ഭാര്യയുടെ കണ്ണീർ തുടച്ച ശേഷം സർഫറാസ് ഖാൻ ഓടിയെത്തി വാരിപ്പുണർന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും സ്വാധീനിച്ച പിതാവ് നൗഷാദ് ഖാനെ ആയിരുന്നു.
In No Time!
5⃣0⃣ on Test debut for Sarfaraz Khan 👏 👏
Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/F5yTN44efL
— BCCI (@BCCI) February 15, 2024
“ഞാൻ എൻ്റെ രാജ്യത്തിനായി കളിക്കുമ്പോൾ ആ ദിവസം മുഴുവൻ കരയും,” അദ്ദേഹം ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. കളിക്കളത്തിലും സർഫറാസ് ഖാൻ ഇംഗ്ലീഷ് ബൗളർമാരെ കുഴക്കിയിരുന്നു. വിധി അർഹിച്ച സെഞ്ചുറി ഒരു ദൗർഭാഗ്യകരമായ റണ്ണൗട്ടിന്റെ രൂപത്തിൽ തടഞ്ഞപ്പോഴും, അരങ്ങേറ്റ മത്സരത്തിൽ പ്രതീക്ഷ നൽകുന്നൊരു പ്രകടനം അദ്ദേഹം നടത്തിക്കഴിഞ്ഞിരുന്നു. 66 പന്തിൽ നിന്ന് 62 റൺസാണ് താരം നേടിയത്. സർഫറാസിന്റെ റണ്ണൗട്ടിന് പിന്നാലെ പവലിയനിൽ കളി കണ്ടുകൊണ്ടിരുന്ന രോഹിത് ശർമ്മ തന്റെ തൊപ്പി വലിച്ചെറിയുന്നതും കാണാമായിരുന്നു.
Centuries from Jadeja (110*) and Rohit Sharma (131) guide #TeamIndia to 326/5 at Stumps on Day 1 of the 3rd Test.
Scorecard – https://t.co/eYpzVPnUf8 #INDvENG@IDFCFIRSTBank pic.twitter.com/KVSDlNKmQG
— BCCI (@BCCI) February 15, 2024
അഭിനിവേശത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ആകർഷകമായൊരു കഥയാണ് സർഫറാസ് ഖാന്റേത്. കഴിഞ്ഞ 15 വർഷമായി, അദ്ദേഹം എല്ലാ ദിവസവും അഞ്ച് മണിക്ക് ഉണരും. അതിനാൽ രാവിലെ 6.30ന് പരിശീലനത്തിനായി ക്രോസ് മൈതാനിൽ എത്താം. പൊടിപടലങ്ങൾ നിറഞ്ഞ പിച്ചുകളിൽ തൻ്റെ ബാറ്റിങ് കഴിവുകൾ മെച്ചപ്പെടുത്താൻ അദ്ദേഹം മണിക്കൂറുകൾ ചെലവഴിക്കുമായിരുന്നു.
𝗦𝘂𝗿𝗽𝗿𝗶𝘀𝗲 𝗦𝘂𝗿𝗽𝗿𝗶𝘀𝗲!
A special phone call 📱 after a memorable Test Debut!#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/QcAFa5If9o
— BCCI (@BCCI) February 15, 2024
അണ്ടർ 19 ലോകകപ്പിൽ സഹോദരൻ മുഷീർ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായപ്പോഴും സർഫറാസ് ഖാൻ നാട്ടൽ പരിശീലനങ്ങളിലായിരുന്നു. പിതാവ് നൗഷാദ് തൻ്റെ വീടിന് പുറത്ത് തയ്യാറാക്കിയ പ്രത്യേക ക്രിക്കറ്റ് പിച്ചിലായിരുന്നു പരിശീലിക്കും. നൗഷാദ് മണിക്കൂറുകളോളം ത്രോ-ഡൗണുകൾ വിനിയോഗിക്കുകയും എതിർ ടീമുകൾക്ക് സൗഹൃദ മത്സരങ്ങൾ കളിക്കാൻ പണം നൽകുകയും ചെയ്തിരുന്നു. അതിനാൽ ടീം തോറ്റാലും ഇല്ലെങ്കിലും സർഫറാസ് ഖാൻ മുഴുവൻ ഇന്നിംഗ്‌സും ബാറ്റ് ചെയ്യാറുണ്ടായിരുന്നു.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്