സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ. ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലും സാറയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ സജീവമാണ്. അഭ്യൂഹങ്ങളെ ഉട്ടിയുറപ്പിക്കുന്ന സൂചനകൾ ഇടയ്ക്കിടെ താരങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികളെ ശക്തമാക്കുന്നതും.
വാലന്റൈൻസ് ദിനത്തിൽ സാറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ചുവന്ന വസ്ത്രമണിഞ്ഞ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചത്. “It’s ♥️ day” എന്ന ക്യാപഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ഓറി, മസാബ ഗുപ്ത, കനിക കപൂർ തുടങ്ങിയ സെലിബ്രിറ്റികൾ ചിത്രത്തിൽ കമന്റു ചെയ്തിട്ടുണ്ട്. എന്നാൽ ആരാധകർ തിരഞ്ഞത് ശുഭ്മൻ ഗില്ലിന്റെ കമന്റുകളാണ്. നിരവധി ആരാധകരാണ് ഗില്ലിന്റെ കമന്റ് എവിടെഎന്ന കമന്റുകൾ പങ്കുവച്ചത്. ഗില്ലിന്റെ ചിത്രമുള്ള ധാരാളം സ്റ്റിക്കറുകളും കമന്റിൽ നിറയുന്നുണ്ട്.
Sara Tendulkar cheering Shubman Gill’s boundary. pic.twitter.com/kg8Ed8Gqp7
— Mufaddal Vohra (@mufaddal_vohra) October 19, 2023
2023 നവംബറിൽ മുംബൈയിലെ ജിയോ വേൾഡ് പ്ലാസയിൽ ശുഭ്മാൻ ഗില്ലിനൊപ്പമുള്ള സാറ ടെണ്ടുൽക്കറുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. പൂനെയിൽ നടന്ന ഇന്ത്യ-ബംഗ്ലദേശ് മത്സരത്തിനിടെ ഗില്ലിന്റെ ബൗണ്ടറിയ്ക്ക് കൈയ്യടിക്കുന്ന സാറയുടെ വീഡിയോയും ആരാധകരിൽ അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read More
- 10 വര്ഷത്തെ കാത്തിരുപ്പ്; സർഫറാസിന്റെ അരങ്ങേറ്റത്തിൽ കണ്ണീരണിഞ്ഞ് പിതാവും, ഭാര്യയും
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്