ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിരവധി അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ കഴിവുതെളിയിച്ചിട്ടുള്ള താരമാണ് സർഫറാസ് ഖാൻ. എന്നാൽ ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള അവസരങ്ങൾ, ഒന്നും രണ്ടും തവണയല്ല സർഫറാസിന്റെ മുന്നിൽ അടഞ്ഞത്. കൊടിയ അവഗണനകൾക്കൊടുവിൽ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് സർഫറാസ് തന്റെ അരങ്ങേറ്റം കുറിച്ചത്.
A great speech by Kumble & Karthik during the Cap presentation of Sarfaraz & Jurel.
– A must watch video. 👌pic.twitter.com/cQ7qxwvWwO
— Johns. (@CricCrazyJohns) February 15, 2024
ഇന്ത്യൻ താരം അനിൽ കുംബ്ലെ സർഫറാസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചപ്പോൾ താരത്തിന്റെ പിതാവ് നൗഷാദ് ഖാൻ്റെയും സ്വപ്നമാണ് യാഥാർത്ഥ്യമായത്. സന്തോഷത്തിൽ കണ്ണീരൊഴുക്കിയ സർഫറാസിന്റെ ഭാര്യ റൊമാന ജാഹുറിനെ ചേർത്തുപിടിച്ചാണ് താരം സന്തോഷം പ്രകടിപ്പിച്ചത്. മകന് ലഭിച്ച ഇന്ത്യൻ ക്യാപ്പിൽ ചുംബിച്ച് നൗഷാദ് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സർഫറാസിന്റെ ആദ്യ മത്സരം കാണാൻ മുഴുവൻ കുടുംബാംഗങ്ങളും രാജ്കോട്ട് സ്റ്റേഡിയത്തിലെത്തിയിരുന്നു.
Sarfaraz Khan’s debut.#SarfarazKhan #INDvENG #TestCricket #INDvsENGTest pic.twitter.com/lfugXi2W2a
— Thre@ds (@xdailyfactx) February 15, 2024
45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ 66 ഇന്നിംഗ്‌സുകളില്‍ നിന്ന് 69.85 ശരാശരിയില്‍ 3912 റണ്‍സ് നേടിയിട്ടുള്ള താരമാണ് സര്‍ഫറാസ് ഖാന്. 14 സെഞ്ചുറിയും 11 ഫിഫ്റ്റിയുമാണ് താരത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 301 റണ്‍സാണ് താരത്തിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 37 ലിസ്റ്റ് എ മത്സരങ്ങളില്‍ 34.94 ശരാശരിയില്‍ 629 റണ്‍സും സര്‍ഫറാസ് നേടി. 2014ല്‍ ലിസ്റ്റ് എ ക്രിക്കറ്റിലും താരം അരങ്ങേറിയിരുന്നു. 2014ല്‍ യുഎഇ വേദിയായ അണ്ടര്‍ 19 ലോകകപ്പ് സ്ക്വാഡിലും സര്‍ഫറാസ് അംഗമായിരുന്നു.
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സര്‍ഫറാസ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി നീണ്ട 10 വര്‍ഷത്തിനൊടുവിലാണ് താരത്തിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോളും സര്‍ഫറാസ് ഖാനെ സെലക്ടര്‍മാര്‍ അവഗണിച്ചു.
അവഗണനകള്‍ തുടര്‍ക്കഥയായപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ആരാധകർ വ്യാപക വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഓരോ തവണയും അവസരങ്ങൾ കൈവിടുമ്പോഴും സര്‍ഫറാസ് തന്റെ പ്രകടനം കൊണ്ട് മറുപടി നല്‍കുന്നത് തുടര്‍ന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പുള്ള മത്സരത്തില്‍ സെഞ്ചുറിയടിച്ചാണ് സര്‍ഫറാസ് സെലക്ടര്‍മാരുടെ ശ്രദ്ധയാകർഷിച്ചത്.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്