രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ തലേന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ തന്റെ വിജയമന്ത്രം ലോക്കൽ ബോയ് രവീന്ദ്ര ജഡേജ വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ കാര്യങ്ങൾ ലളിതമായി സൂക്ഷിക്കുക എന്നതായിരുന്നു ജഡ്ഡുവിന്റെ ടോപ് സീക്രട്ട്. ജഡേജയുടെ നാടായ രാജ്കോട്ടിൽ മൂന്നാം ടെസ്റ്റിന്റെ തുടക്കം പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. രണ്ടാം ടെസ്റ്റിലെ വിജയശിൽപ്പികളായ യശസ്വി ജെയ്സ്വാളും (10) ശുഭ്മൻ ഗില്ലും (0) വന്നതിലും വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യൻ ക്യാമ്പ് വിറച്ചു.
പിന്നാലെയെത്തിയ രജത് പടിദാറും (5) അതിവേഗം തോൽവി സമ്മതിച്ചപ്പോൾ ഇന്ത്യ അപകടം മണത്തതാണ്. ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് നിരയ്ക്കായി ഇംഗ്ലണ്ട് ഒരുക്കിവച്ച കെണികളെല്ലാം ഫലിക്കുന്നത് കണ്ട കോച്ച് രാഹുൽ ദ്രാവിഡാണ് ഉടനെ മറുതന്ത്രമൊരുക്കിയത്. പുതുതായി ടീമിലെത്തിയ സർഫ്രാസ് ഖാനെയും ധ്രുവ് ജുറേലിനേയും ഇറക്കുന്നതിന് പകരം വാലറ്റത്തെ ഫിനിഷറായ ജഡ്ഡുവിന് സ്ഥാനക്കയറ്റം നൽകുകയായിരുന്നു അദ്ദേഹം.
It’s Tea on the Opening Day of the third Test! #TeamIndia added 92 runs in the Second Session to move to 185/3.
Stay Tuned for the Third Session!
Scorecard ▶️ https://t.co/FM0hVG5pje#INDvENG | @IDFCFIRSTBank pic.twitter.com/QpRkJSALPv
— BCCI (@BCCI) February 15, 2024
മറുതന്ത്രം ഫലിച്ചുവെന്ന് മാത്രമല്ല, മത്സരത്തിൽ ഏറെ നിർണായകമായേക്കാവുന്നൊരു ബാറ്റിങ്ങ് കൂട്ടുകെട്ടും നാലാം വിക്കറ്റിൽ പിറന്നു. 265 പന്തുകളിൽ നിന്ന് 157 റൺസിന്റെ കൂട്ടുകെട്ടാണ് രോഹിത്-ജഡേജ സഖ്യം പടുത്തുയർത്തിയത്. ജഡേജയുടെ തിരിച്ചുവരവും അനുഭവപരിചയും സമ്മർദ്ദഘട്ടത്തിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്തു. നായകൻ രോഹിത് ശർമ്മയുടെ 11ാം സെഞ്ചുറി പ്രകടനത്തിനും ഇതു സഹായകമായി.
3RD Test. 55.5: James Anderson to Rohit Sharma 4 runs, India 200/3 https://t.co/FM0hVG5X8M #INDvENG @IDFCFIRSTBank
— BCCI (@BCCI) February 15, 2024
159 പന്തുകൾ നേരിട്ട രോഹിത് (102*) പുറത്താകാതെ ബാറ്റിങ്ങ് തുടരുകയാണ്. തുടക്കത്തിൽ പതറിയ ഹിറ്റ്മാൻ ഉറ്റ പങ്കാളിയെത്തിയതോടെ നേരെ ടോപ് ഗിയറിലേക്ക് കളി മാറ്റി. രണ്ട് സിക്സറും 11 ഫോറുകളും അദ്ദേഹം ഇതുവരെ നേടിയിട്ടുണ്ട്. സമ്മർദ്ദഘട്ടത്തിൽ അരങ്ങേറ്റക്കാരെ ഇറക്കുന്നതിന് പകരം രവീന്ദ്ര ജഡേജയെ പരീക്ഷിച്ച ദ്രാവിഡാണ് ഇന്നത്തെ കളിയുടെ മാസ്റ്റർ മൈൻഡ്.
I. C. Y. M. I
Down the ground comes Rohit Sharma & TONKS a cracking maximum 👌 👌
Watch 🎥 🔽
Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @ImRo45 | @IDFCFIRSTBank pic.twitter.com/YV0BdraHgz
— BCCI (@BCCI) February 15, 2024
മത്സരം 54 ഓവറിലെത്തി നിൽക്കുമ്പോൾ ജഡേജ പുറത്താകെ 68 റൺസ് നേടിയിട്ടുണ്ട്. ആറ് ഫോറുകളും ഒരു സിക്സറും പറത്തിയാണ് താരം മറ്റൊരു സെഞ്ചുറി പ്രകടനം ലക്ഷ്യമാക്കി ബാറ്റ് വീശുന്നത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുമെന്ന സൂചനയാണ് ആദ്യദിനം രാജ്കോട്ടിൽ നിന്നും ലഭിക്കുന്നത്.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്