ഫുട്ബോൾ മൈതാനങ്ങളിലെ മജീഷ്യനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രായം 39ലേക്ക് കടന്നിട്ടും ഗോൾമഴ പെയ്യിച്ച് എതിരാളികളെ വിറപ്പിക്കാൻ അദ്ദേഹത്തിനാകുന്നുണ്ട്. ഇന്നും ഒരു 22കാരന്റെ ശാരീരികഘടന കാത്തുസൂക്ഷിക്കാൻ കഴിയുന്നുവെന്നതാണ് ക്രിസ്റ്റ്യാനോയെ വ്യത്യസ്തനാക്കുന്നത്. ഫുട്ബോൾ ലോകത്ത് ക്രിസ്റ്റ്യാനോ സൃഷ്ടിച്ച പ്രകമ്പനത്തിന്റെ മാറ്റൊലികൾ ലോകമെങ്ങുമുള്ള യുവതലമുറ ഏറ്റെടുക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്.
ഗോളടിക്ക് ശേഷം വേറിട്ട ആഘോഷങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ പുതിയൊരു ഗോളാഘോഷമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഏറെക്കാലമായി ഗോൾ നേട്ടത്തിന് ശേഷം ‘സൂ’ (suii) എന്ന ആഘോഷമാണ് റൊണാൾഡോ പിന്തുടരുന്നത്.
സ്പാനിഷ് ഭാഷയിൽ സൂ എന്നാൽ ‘അതെ’ എന്നാണ് അർത്ഥമാക്കുന്നത്. ഫുട്ബോളിൽ താനൊരു GOAT ആണെന്നാണ് താരം ഉദ്ദേശിക്കുന്നത്. റൊണാൾഡോയുടെ ഈ ആഘോഷം ഫുട്ബോൾ ലോകത്തെ നിരവധി ആളുകളാണ് പിന്തുടരുന്നത്. ഏറ്റവുമൊടുവിലായി രണ്ട് ആഘോഷങ്ങൾ ഒന്നിപ്പിച്ചിരിക്കുകയാണ് അൽ നസർ സൂപ്പർതാരം.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ ഫെയ്ഹയ്ക്കെതിരായ മത്സരത്തിനിടെയാണ് റൊണാൾഡോ പുതിയ ആഘോഷം. 81ാം മിനിറ്റിൽ ഗോളടിച്ച ശേഷമാണ് റൊണാൾഡോ തന്റെ ആഘോഷങ്ങൾ തമ്മിൽ ഒന്നിപ്പിച്ചത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അൽ ഫെയ്ഹയ്ക്കെതിരെ റൊണാൾഡോയുടെ ഒരൊറ്റ ഗോളിൽ മത്സരം അൽ നസർ വിജയിച്ചു.
രണ്ടാം പാദ മത്സരം ഫെബ്രുവരി 21നാണ്. ഇന്ന് അൽ ഹിലാൽ സെപാഹാൻ എസ്.സിയെ നേരിടും.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്