രാജ്‌കോട്ടിൽ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ധ്രുവ് ജുറേലും സർഫറാസ് ഖാനും അരങ്ങേറ്റം കുറിക്കുന്നത് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറും. വിശാഖപട്ടണം ടെസ്റ്റിൽ നിന്ന് വ്യത്യസ്തമായി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റമുണ്ട്. ഷൊയ്ബ് ബഷീറിന് പകരം മാർക്ക് വുഡ് ആദ്യ ഇലവനിൽ ഇടംനേടി.
🚨 Team Update 🚨
4⃣ changes in #TeamIndia‘s Playing XI for Rajkot
Dhruv Jurel and Sarfaraz Khan are all set to make their Test Debuts 🙌
Follow the match ▶️ https://t.co/FM0hVG5X8M#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/rk1o1dNQMc
— BCCI (@BCCI) February 15, 2024
നിലവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാണ്. സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും ഉൾപ്പെടുന്ന രണ്ട് അരങ്ങേറ്റക്കാർക്കും തങ്ങളുടെ പരിചയസമ്പന്നരായ മധ്യനിരയിലെ വെറ്ററൻ കളിക്കാരുടെ അഭാവം മറികടക്കാൻ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കെ.എൽ. രാഹുൽ പരിക്കുമൂലം പരമ്പരയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ്, സർഫറാസിനെ ദീർഘകാലത്തെ കാത്തിരിപ്പിനിപ്പുറം ടെസ്റ്റ് ടീമിലേക്ക് അപ്രതീക്ഷിതമായി വിളി വന്നത്.
🚨 Toss Update 🚨
Captain @ImRo45 wins the toss and #TeamIndia have opted to bat in Rajkot 🙌
Follow the match ▶️ https://t.co/FM0hVG5X8M#INDvENG | @IDFCFIRSTBank pic.twitter.com/P6iiLyHjvR
— BCCI (@BCCI) February 15, 2024
കെ.എസ്. ഭരതിൻ്റെ മോശം ഫോം കാരണമാണ് ധ്രുവ് ജ്യൂറേലിന് ഒരവസരം ലഭിച്ചത്. വിരാട് കോഹ്‌ലി മുഴുവൻ പരമ്പരയിൽ നിന്നും വിട്ടുനിൽക്കും. പരുക്ക് കാരണം വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്തുപോയ രവീന്ദ്ര ജഡേജയ്ക്ക് ജന്മനാടായ രാജ്‌കോട്ടിൽ മൂന്നാം ടെസ്റ്റിൽ കളിക്കാൻ അനുമതി ലഭിച്ചു.
നാല് മാറ്റങ്ങളാണ് ടീമിൽ വരുത്തിയതെന്ന് നായകൻ രോഹിത് ശർമ്മ പറഞ്ഞു. “ചില പരിക്കുകൾ, ചില ആളുകൾ തിരികെ വരുന്നു. രണ്ട് അരങ്ങേറ്റക്കാർ. സിറാജും ജഡേജയും തിരിച്ചെത്തി. അക്സറും മുകേഷും കളിക്കില്ല. ഈ പിച്ച് കഴിഞ്ഞ രണ്ട് ടെസ്റ്റുകളേക്കാളും മികച്ചതാണ്. രാജ്‌കോട്ട് ഒരു നല്ല പിച്ചായിരിക്കുമെന്ന് ഞങ്ങൾക്കറിയാം. ഇത് സമയം പോകുന്തോറും വ്യത്യസ്തമായി പെരുമാറും. ഞങ്ങൾ ഒരു ഗ്രൂപ്പായി നന്നായി കളിച്ചു. അവസാന കളിയിൽ ഞങ്ങൾ അവസരത്തിനൊത്ത് ഉയർന്നു. ആദ്യ രണ്ട് മത്സരങ്ങൾ പോലെ തന്നെ ഇനിയുള്ള മൂന്ന് മത്സരങ്ങളും ആവേശകരമായിരിക്കും. നമുക്ക് ഇവിടെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആധിപത്യം നേടുകയും വേണം,” രോഹിത് പറഞ്ഞു.
Read More
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്