വ്യാഴാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നിർണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്നത്. 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. രാജ്കോട്ട് ടെസ്റ്റിന് മുമ്പ് നെറ്റിൽ വിശ്രമമില്ലാത്ത പരിശീലനങ്ങളിലാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ താരങ്ങൾ.
നെറ്റ് പ്രാക്ടീസിനിടെ കുൽദീപ് യാദവും മുഹമ്മദ് സിറാജുമാണ് ആദ്യം ക്യാപ്റ്റന്റെ കണ്ണിൽപ്പെട്ടത്. കുൽദീപിന്റെ ബോളിങ്ങിന്റെ കൈകൾ അമിതമായി ഉയർത്തുന്നതിലെ അപാകതയാണ് രോഹിത് ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് ബാറ്റിങ്ങ് പ്രാക്ടീസിനിടെ ബാറ്റ് ലിഫ്റ്റിങ്ങിലെ പോരായ്മകളും ഹിറ്റ്മാൻ തിരുത്തിക്കൊടുത്തു. 20 മിനിറ്റോളം കുൽദീപിന്റെ ബാറ്റിങ്ങിൽ ശ്രദ്ധ നൽകിയ ശേഷം നായകൻ നേരെ ചെന്ന സിറാജിന്റെ അടുത്തേക്കായിരുന്നു. അടുത്ത 10 മിനിറ്റ് നേരെ ബോളിങ്ങ് തന്ത്രങ്ങൾ ഇരുവരും ചർച്ച ചെയ്തു.
രാജ്കോട്ടിൽ കെ.എസ്. ഭരതിന് പകരം ടീമിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ധ്രുവ് ജുറേൽ സർഫറാസ് ഖാനും രജത് പടിദാറിനൊപ്പമാണ് ക്രീസിലെത്തിയത്. ഓപ്പണർ യശസ്വി ജെയ്സ്വാളിനൊപ്പം ഇവർ ഫീൽഡിങ്ങ് പ്രാക്ടീസാണ് നടത്തിയത്. ഇതിന് ശേഷം ക്യാച്ചിങ്ങ് പ്രാക്ടീസും നടത്തി. കെ.എസ്. ഭരതും ധ്രുവ് ജുറേലും ബാറ്റിങ്ങ് പ്രാക്ടീസും നടത്തി.
England 11 for the third Test vs India:
Crawley, Duckett, Pope, Root, Bairstow, Stokes, Foakes, Rehan, Hartley, Wood, Anderson pic.twitter.com/QTVFmQTHbz
— Johns. (@CricCrazyJohns) February 14, 2024
ടീമിനൊപ്പം അരങ്ങേറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സർഫറാസ് ഖാൻ വാഷിങ്ടൺ സുന്ദറിനും കുൽദീപിനുമൊപ്പം സ്ട്രെച്ചിങ് നടത്തിയ ശേഷമാണ് യുവതാരം ബാറ്റിങ്ങ് ആരംഭിച്ചത്. സർഫറാസ് പായിച്ച കവർ ഡ്രൈവിനെ രോഹിത് ശർമ്മ മുക്തകണ്ഠം അഭിനന്ദിച്ചു.
𝙏𝙝𝙚 𝙋𝙞𝙩𝙘𝙝 𝙋𝙚𝙧𝙛𝙚𝙘𝙩 𝙔𝙤𝙧𝙠𝙚𝙧 𝘿𝙤𝙚𝙨 N̶O̶T̶ 𝙀𝙭𝙞𝙨𝙩! 🎯
Say hello to ICC Men’s No. 1 Ranked Bowler in Tests 👋
Our very own – Jasprit Bumrah 👌👌#TeamIndia | @Jaspritbumrah93 pic.twitter.com/pxMYCGgj3i
— BCCI (@BCCI) February 7, 2024
ഇന്ത്യൻ സ്ലോ പിച്ചുകളിൽ ഇംഗ്ലണ്ടിന്റെ ബോളർമാർ നടത്തുന്ന പ്രകടനം ഇന്ത്യൻ നായകനെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് വേണം കരുതാൻ. ഇന്ത്യൻ ബാറ്റർമാരുമായി അദ്ദേഹം നല്ലോണം സമയമെടുത്താണ് ആശയസംവാദം നടത്തുന്നത്. ടോം ഹാർട്ട്ലി, ഷോയിബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ തുടങ്ങിയവരെ നേരിടാൻ ഇന്ത്യൻ താരങ്ങൾ പതറുന്നത് നമ്മൾ കണ്ടതാണ്. ഇംഗ്ലീഷ് പേസർമാരുടെ ഷോർട്ട് പിച്ച്, ബൗൺസർ പന്തുകളെ നേരിടാനും ഇന്ത്യൻ താരങ്ങളെ രോഹിത് പരിശീലിപ്പിച്ചു.
𝗗𝗵𝗿𝘂𝘃 𝗝𝘂𝗿𝗲𝗹 – 𝗙𝗶𝗿𝘀𝘁 𝗜𝗺𝗽𝗿𝗲𝘀𝘀𝗶𝗼𝗻𝘀!
Being named in the Test squad 🙂
Day 1 jitters with #TeamIndia 😬
Finding his seat in the bus 🚌Jurel is a mixed bag of fun & emotions!#INDvENG | @dhruvjurel21 | @IDFCFIRSTBank pic.twitter.com/WQryiDhdHG
— BCCI (@BCCI) February 14, 2024
ഒലി പോപ്പിന്റെ റിവേഴ്സ് സ്വീപ്പുകളെ പ്രതിരോധിക്കാനായാണ് രോഹിത് രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ കൊണ്ടുവന്നത്. ഇന്ത്യയുടെ പ്രമുഖ ബോളർമാരായ ജസ്പ്രീത് ബുംറയും അശ്വിനും അക്സർ പട്ടേലും ഇന്നലെ ബോളിങ് പ്രാക്ടീസ് നടത്തിയിരുന്നില്ല. ഇവരെല്ലാം ബാറ്റിങ്ങിൽ ആണ് ശ്രദ്ധിച്ചത്. ഇന്ത്യയുടെ ശ്രദ്ധ മുഴുവൻ റൺസ് കൂടുതൽ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാണ്. വാലറ്റത്തെ പോലും റൺസ് നേടാൻ പുഷ് ചെയ്യുകയാണ് ഇന്ത്യൻ നായകൻ ചെയ്യുന്നത്.