മുൻ ക്രിക്കറ്ററും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദ് (95) അന്തരിച്ചു. ‘ഡി.കെ. ഗെയ്ക്വാദ്’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിനായി 11 മത്സരങ്ങളിൽ കളിച്ചിട്ടുള്ള അദ്ദേഹം. നേരത്തെ രാജ്യത്തെ ജീവിച്ചിരിക്കുന്ന ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും പ്രായമേറിയ ഇതിഹാസ താരമെന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം.
1952ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗെയ്‌ക്‌വാദ് ഇന്ത്യൻ ജേഴ്സിയിൽ ആദ്യമായി അരങ്ങേറിയത്. തുടർന്ന് രാജ്യത്തിനായി 10 ടെസ്റ്റ് മത്സരങ്ങളിൽ കൂടി കളിച്ചു. 1961ൽ ചെന്നൈയിൽ പാകിസ്ഥാനെതിരെയാണ് അവസാനമായി കളിച്ചത്. 1952-53 സീസണിൽ ടീമിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഗെയ്‌ക്‌വാദ് മടങ്ങി.
Under the shade of the banyan tree at the Motibag cricket ground, from his blue Maruti car, Indian captain D.K. Gaekwad sir tirelessly scouted young talent for Baroda cricket, shaping the future of our team. His absence will be deeply felt. A great loss for cricketing community.… pic.twitter.com/OYyE2ppk88
— Irfan Pathan (@IrfanPathan) February 13, 2024
ആറ് വർഷത്തിന് ശേഷം, 1959ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ ദേശീയ ടീമിൻ്റെ നായകനായി. പര്യടനത്തിൽ അദ്ദേഹം 1100ലധികം റൺസ് നേടിയിരുന്നു എങ്കിലും പരമ്പരയിൽ ഇംഗ്ലണ്ട് 5-0ന് ഇന്ത്യയെ തോൽപ്പിച്ചു.
എന്നിരുന്നാലും, ഗെയ്‌ക്‌വാദ് ആഭ്യന്തര ക്രിക്കറ്റിൽ മികവുറ്റ പ്രകടനമാണ് നടത്തിയത്. 1957-58 സീസണിൽ ഏകദേശം ഒരു ദശാബ്ദത്തിനിടെ ബറോഡയെ അവരുടെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഫൈനലിൽ സർവീസസിനെതിരായ ഇന്നിങ്സ് വിജയത്തിൽ ഗെയ്‌ക്‌വാദ് സെഞ്ചുറി (132) നേടി.
മൊത്തത്തിൽ, 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 17 സെഞ്ചുറികൾ സഹിതം 5788 റൺസ് നേടി. പുറത്താകാതെ നേടിയ 249* ആണ് കരിയറിലെ ഉയർന്ന സ്കോർ. 2016ൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച ടെസ്റ്റ് ക്രിക്കറ്ററെന്ന അപൂർവ്വ ബഹുമതിക്ക് ഗെയ്‌ക്‌വാദ് ഉടമയായി. ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദിൻ്റെ പിതാവാണ്. അദ്ദേഹം രണ്ട് തവണ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.