2020 ഡിസംബറിലാണ് ഇന്ത്യയുടെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ് തൻ്റെ ചെസ്സ് അക്കാദമി തുടങ്ങിയത്. താൻ തുടങ്ങിവച്ച രാജ്യത്തിന്റെ മഹത്തായ ചെസ് പാരമ്പര്യം പിന്തുടരാൻ ശേഷിയുള്ള ഒരു പുതുതലമുറയെ വളർത്തിക്കൊണ്ടു വരണം എന്നൊരു സ്വപ്നം ഇതിനുപിന്നിൽ ഉണ്ടായിരുന്നു. താൻ വെട്ടിത്തെളിയിച്ച പാതയിൽ മുന്നേറാൻ കൂടുതൽ യുവ പ്രതിഭകളെ അദ്ദേഹം തേടുകയായിരുന്നു.
ആനന്ദ് കൊളുത്തിയ ദീപം മൂന്ന് വർഷത്തിന് ശേഷം ഇപ്പോൾ ആളിക്കത്താൻ തുടങ്ങിയിരിക്കുന്നു. അക്കാദമി സൃഷ്ടിച്ചെടുത്ത പ്രതിഭകളുടെ നീണ്ട ക്യൂ ആനന്ദിന്റെ പ്രതിഭയെ പിന്തുടരാൻ സജ്ജരാണ്. ഓൺലൈൻ വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയുടെ (WACA) ആദ്യ ബാച്ചിലെ മൂന്ന് വിദ്യാർത്ഥികളുടെ പേര് ലോകം ഇതിനോടകം കേട്ടു കഴിഞ്ഞതാണ്. ആർ പ്രഗ്നാനന്ദ, ആർ വൈശാലി, ഡി ഗുകേഷ് തുടങ്ങിയവർ വരാനിരിക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെൻ്റിലേക്ക് യോഗ്യത നേടിയവരാണ്.
നിഹാൽ സരിൻ, റൗനക് സാധ്വാനി, ലിയോൺ ലൂക്ക് മെൻഡോങ്ക എന്നിവരാണ് ആനന്ദിൻ്റെ അക്കാദമിയിലെ മറ്റ് വാഗ്ദാനങ്ങൾ. നിഹാൽ, റൗനക്, ലിയോൺ, പ്രഗ്നാനന്ദ, ഗുകേഷ് എന്നിവരാകട്ടെ ലോകത്തിലെ ഏറ്റവും മികച്ച 10 ജൂനിയർ റാങ്കുകാരിൽ ഉൾപ്പെടുന്നവരാണ്. WACAയിൽ ആനന്ദ് മാത്രമല്ല ഉപദേഷ്ടാവായിട്ടുള്ളത്. ഓൺലൈൻ ക്ലാസുകളിൽ സഹായിക്കാൻ ഗ്രാൻഡ് മാസ്റ്റേഴ്സിൻ്റെ ഒരു കൂട്ടത്തെ തന്നെ അദ്ദേഹം അണിനിരത്തിയിട്ടുണ്ട്.
“ഇന്ത്യൻ യുവത്വം എന്റെ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പരിപാടിയായിരുന്നു ചെസ്സ് അക്കാദമിയുടെ ആശയം. ഞങ്ങൾ തിരഞ്ഞെടുത്ത ആദ്യ ഗ്രൂപ്പ് ഇപ്പോൾ വളരെ നന്നായി പ്രവർത്തിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവർ ഇത്ര വേഗത്തിൽ ലക്ഷ്യം കൈവരിച്ചുവെന്നതിൽ ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്, ”ആനന്ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More
- ‘ഇതാണ് ആ യോർക്കർ;’ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- ചേതോഹരമായ ശതകം; വിമർശകരുടെ വായടപ്പിച്ച് ശുഭ്മൻ ഗിൽ
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ